ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച പേസര്‍മാര്‍മാര്‍ ആരെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഗ്രെന്‍ മഗ്രാത്ത്. ഇന്ത്യന്‍ താരം ജസ്പ്രിത് ഭുംറയേയും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയെയുമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരായി മഗ്രാത്ത് വിലയിരുത്തുന്നത്.
ഭുംറയെ അസാധാരണ താരമെന്ന് വിശേഷിപ്പിക്കുന്ന മഗ്രാത്ത് അദ്ദേഹത്തിന് മികച്ച പേസും നിയന്ത്രണവും കൃത്യമായ മനോഭാവവും ഉണ്ടെന്ന് പറയുന്നു. ചാമ്പ്യന്‍ പേസര്‍ എന്നാണ് റബാഡക്ക് മഗ്രാത്ത് നല്കുന്ന വിശേഷണം.
അതെസമയം ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയേയും ഓസീസ് താം സ്റ്റീവ് സ്മിത്തിനെയുമാണ് മഗ്രാത്ത് തിരഞ്ഞെടുത്തത്. സാങ്കേതിക തികവുള്ള ക്ലാസ് പ്ലെയറാണ് കോഹ്ലിയെന്നാണ് മഗ്രാത്ത് തുറന്ന് പറയുന്നത്. കണ്ണും കൈകളും തമ്മില്‍ സ്മിത്തിന് മികച്ച ഇണക്കമുണ്ട്. എന്നാല്‍, അയാളൊരു ടെക്സ്റ്റ്ബുക്ക് ബാറ്റ്സ്മാനല്ല എന്നും മഗ്രാത്ത് വ്യക്തമാക്കി.
Read more
നിലവില്‍ ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര കളിയ്ക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് ഭുംറ കാഴ്ച്ചവെയ്ക്കുന്നത്.