ഷമിയോടും സിറാജിനോടും ഡൊമസ്റ്റിക് മത്സരങ്ങളിൽ കഴിവ് തെളിയിക്കണമെന്ന് ഗംഭീർ; എന്നാൽ ഹർഷിത്തിന് ഡയറക്റ്റ് കോൾ; വിമർശനം ശക്തം

അഫ്ഗാനിസ്ഥാനെതിരെ ആദ്യരണ്ട് മത്സരങ്ങളും നേടിയതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ. ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ഇപ്പോള്‍ പ്രധാനപ്പെട്ട താരത്തെ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സംഘം. ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയത്. പരമ്പരയിലെ അവസാന ഏകദിന മത്സരത്തിന് ഒരുദിവസം മുമ്പാണ് റാണയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചത്.

കുറേനാളുകളായി പരിക്കേറ്റ് പുറത്തായിരുന്നു ഹര്‍ഷിത് റാണ. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരുന്നത്. പരിക്കില്‍നിന്ന് അദ്ദേഹം മുക്തനായെന്നാണ് ബിസിസിഐ പറയുന്നത്. ടി20 ലോകകപ്പിലെ സന്നാഹ മത്സരത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനാകപ്പെട്ട താരത്തിന് പിന്നീട് ഇന്ത്യയുടെ മത്സരങ്ങളും ഐപിഎലും നഷ്ടമായി.

Read more

എന്നാൽ ഇന്ത്യൻ പേസ് ബോളറായ മുഹമ്മദ് സിറാജ്, മുഹമദ് ഷമി എന്നിവരെ ടീമിൽ ഉൾപെടുത്താൻ ഗംഭീർ തയ്യാറായില്ല. ഡൊമസ്റ്റിക് മത്സരങ്ങളിൽ അവർ തങ്ങളുടെ കഴിവ് തെളിയിക്കണമെന്നാണ് ഗംഭീർ ആവശ്യപ്പെട്ടത്. ഗംഭീർ റാണയെ ടീമിൽ ഉൾപെടുത്തുന്നതിൽ വൻ ആരാധകരോഷമാണ് ഉയർന്നു വരുന്നത്.