IND vs SA: അവനെ ടി20 ടീമിന്റെ ഏഴയലത്ത് അടുപ്പിക്കരുത്; തുറന്നടിച്ച് ഗൗതം ഗംഭീര്‍

മുഹമ്മദ് സിറാജ് ടി20യില്‍ മികച്ച ബോളിംഗ് പ്രകടനമാണ് നടത്തുന്നതെന്ന് താന്‍ കരുതുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഗംഭീര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. അര്‍ഷ്ദീപ് സിംഗിന്റെ ബോളിംഗിനെയും ഗംഭീര്‍ വിമര്‍ശിച്ചു.

മുഹമ്മദ് സിറാജ് ടി20യില്‍ മികച്ച ബോളിംഗ് പ്രകടനമാണ് നടത്തുന്നതെന്ന് ഞാന്‍ കരുതുന്നില്ല. ഇതിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന ബോളര്‍മാരുണ്ട്. അര്‍ഷ്ദീപ് സിംഗിന്റെ ബോളിംഗ് പ്രകടനവും നിരാശയുണ്ടാക്കുന്നതാണ്. എന്നാല്‍ മുകേഷ് കുമാര്‍ മികച്ച യോര്‍ക്കറുകളാണെറിഞ്ഞത്.

ടി20 ലോകകപ്പിന് 6-7 മാസം കൂടിയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്ന പരമ്പരക്ക് വലിയ പ്രാധാന്യമില്ല. ഇന്ത്യയുടെ ഡെത്തോവര്‍ ബോളിംഗ് മികച്ചതാണ്. ജസ്പ്രീത് ബുംറ വരുന്നതോടെ കൂടുതല്‍ ശക്തമാവും- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ടി20യില്‍ തല്ലുകൊള്ളിയായ ബോളറാണ് സിറാജ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 മത്സരത്തിലെ ആദ്യ ഓവറില്‍ത്തന്നെ 14 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. പേസര്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു.