ഇംഗ്ലണ്ട് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍. ഗംഭീര്‍ ആരെയും ടീമിലെടുക്കുകയല്ല ചെയ്യുന്നതെന്നും എല്ലാവരെയും ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും അതുല്‍ വാസന്‍ കുറ്റപ്പെടുത്തി. ശ്രേയസ് അയ്യരെ ഒഴിവാക്കിയതില്‍ ഗംഭീര്‍ നല്‍കിയ മറുപടിക്ക് പിന്നാലെയാണ് അതുല്‍ വാസന്‍ ഇങ്ങനെ പറഞ്ഞത്. ഞാന്‍ ഒരു സെലക്ടര്‍ അല്ല എന്നായിരുന്നു ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഗംഭീര്‍ മറുപടി പറഞ്ഞത്.
‘ഞാന്‍ ഒരു സെലക്ടറല്ല,’ ഗംഭീര്‍ വീണ്ടും പറഞ്ഞു. ‘അദ്ദേഹം ആരെയും സെലക്ട് ചെയ്യുന്നില്ല, നിരസിക്കുക മാത്രമാണ് ചെയ്യുന്നത്. ടീം സെലക്ഷനില്‍ പരിശീലകന് ഒരു പങ്കുണ്ട്, ടീമിനെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുമുമ്പ് സെലക്ടര്‍മാരും അവരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നു, അതുല്‍ വാസന്‍ പറഞ്ഞു. ജൂണ്‍ 20നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക.
Read more
ഇംഗ്ലണ്ട് പരമ്പരയില്‍ ശ്രേയസ് അയ്യരെ ഒഴിവാക്കിയതില്‍ നേരത്തെ വലിയ രീതിയിലുളള വിമര്‍ശനമാണ് ഉണ്ടായത്. ടീമില്‍ സ്ഥാനം അര്‍ഹിച്ച താരമായിരുന്നു ശ്രേയസ് എന്നാണ് മിക്കവരുടെയും അഭിപ്രായം. കരുണ്‍ നായര്‍ക്കൊപ്പം തന്നെ ശ്രേയസിനെ കൂടി ടീമിലേക്ക് പരിഗണിക്കാമായിരുന്നു എന്ന് ആരാധകരും ക്രിക്കറ്റ് വിദഗ്ദരും ഉള്‍പ്പെടെ അഭിപ്രായപ്പെട്ടു.