ആര്‍സിബിയുടെ കിരീടപ്രതീക്ഷകള്‍ മുംബൈ ഇന്ത്യന്‍സ് ടീം ഇല്ലാതാക്കുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ആര്‍സിബിക്ക് എറ്റവും വലിയ ഭീഷണി മുംബൈയാണെന്ന് അശ്വിന്‍ കരുതുന്നു. ഈയൊരു സാഹചര്യത്തില്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈയെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണമെന്ന് ആര്‍സിബിയും അവരുടെ ആരാധകരും രഹസ്യമായി പ്രാര്‍ഥിക്കണമെന്നും അശ്വിന്‍ പറഞ്ഞു.
ബെംഗളൂരുവിന് ഇത്തവണ കിരീടം നേടണമെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ ജയിക്കണം. ഫൈനലിലേക്ക് കടക്കാന്‍ അനുവദിക്കാന്‍ കഴിയാത്ത ഒരു ടീമാണ് മുംബൈ. എന്ത് വില കൊടുത്തും നിങ്ങള്‍ അവരെ തടയണം, അശ്വിന്‍ പറഞ്ഞു. മുംബൈ ഫൈനലില്‍ എത്തുകയാണെങ്കില്‍ ആര്‍സിബിയുടെ കിരീടമോഹം ഇല്ലാതെയാവും.
Read more
ബെംഗളൂരുവിന്റെ സ്വപ്‌നം ഇല്ലാതാക്കാന്‍ കഴിയുന്ന ഒരേയൊരു ടീം മുംബൈ ഇന്ത്യന്‍സാണ്. താന്‍ ആര്‍സിബിയില്‍ ആയിരുന്നെങ്കില്‍ ഫൈനലില്‍ നേരിടാന്‍ ആഗ്രഹിക്കുന്ന ടീം ഗുജറാത്ത് ടൈറ്റന്‍സ് ആയിരിക്കുമെന്നും അശ്വിന്‍ പറഞ്ഞു. ജൂണ്‍ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍ മത്സരം നടക്കുക. അവസാന പോരാട്ടത്തില്‍ ആര്‍സിബിയുടെ എതിരാളികള്‍ ഏത് ടീമായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.