ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള രോഹിത് ശര്‍മ്മയുടെ വിരമിക്കലിന് പിന്നാലെ പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ അതേര്‍ട്ടണ്‍. വിരമിക്കല്‍ പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നോ, അതോ താന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെടാന്‍ പോവുകയാണെന്ന് മനസിലായ ശേഷമാണോ രോഹിത് ഇങ്ങനെ ചെയ്തതെന്ന് അതേര്‍ട്ടന്‍ സംശയം പ്രകടിപ്പിച്ചു. പക്ഷേ രോഹിത് ശര്‍മ്മയുടെ ആ തീരുമാനം ആരെയും അത്ഭുതപ്പെടുത്തിയില്ലെന്ന് മൈക്കല്‍ അതേര്‍ട്ടന്‍ പറയുന്നു.
കാരണം കളികള്‍ തോറ്റാലും സ്വന്തമായി റണ്‍സ് നേടാനായില്ലെങ്കിലും, രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ കഴിഞ്ഞ ആറ് മത്സരങ്ങളില്‍ 5 എണ്ണത്തിലും ഇന്ത്യ തോറ്റു. ന്യൂസിലന്‍ഡിനെതിരെ മൂന്നും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ടും മത്സരങ്ങളിലാണ് ഇന്ത്യ പരാജയപ്പെട്ടത്. താരത്തിന്റെ ഫോം ശരിക്കും മോശമായിരുന്നു, തീര്‍ച്ചയായും, ഏതൊരു ക്യാപ്റ്റനും അതൊരു മോശം കോമ്പിനേഷനാണ്,’ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഹിറ്റ്മാന്റെ വിരമിക്കലിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആരാവും ക്യാപ്റ്റനാവുക എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണ് സാധ്യത കൂടുതലെങ്കിലും യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ക്യാപ്റ്റനായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ബുംറ തന്നെ ഇംഗ്ലണ്ട് സീരീസിലും ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കണമെന്നാണ് മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ഉള്‍പ്പെടെ പറയുന്നത്.