വിദേശ താരങ്ങൾ മികച്ച ഫോമിൽ, ഡി കോക്കിനെ ടീമിലെടുക്കാൻ ആരെ ഒഴിവാക്കും എന്ന ചിന്തയിൽ കെ.എൽ രാഹുൽ; വിദേശി ആയിരുന്നെങ്കിൽ താൻ ഒഴിവായാൽ മതിയായിരുന്നു എന്ന് ട്രോൾ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ (എസ്‌ആർഎച്ച്) പോരാട്ടത്തിന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്‌ജി) ക്യാപ്റ്റൻ കെ എൽ രാഹുലിനെ പ്രതിസന്ധിയിലാക്കി കെയ്‌ൽ മേയേഴ്‌സും ക്വിന്റൺ ഡി കോക്കും. ക്യാപിറ്റൽസിനും സൂപ്പർ കിംഗ്‌സിനുമെതിരായ എൽഎസ്ജിയുടെ ഗെയിമുകളിൽ മേയേഴ്‌സ് രണ്ട് അർധസെഞ്ചുറികൾ നേടിയതോടെ, വെസ്റ്റ് ഇന്ത്യൻ ബാറ്റ്സ്മാൻ തന്റെ അവസരങ്ങൾ മുതലാക്കി. അതേസമയം, വെസ്റ്റ് ഇൻഡീസിനെതിരെ 43 പന്തിൽ സെഞ്ച്വറി നേടിയ ഡി കോക്ക് ടി20യിലും മികച്ച ഫോമിലാണ്. രാഹുൽ രണ്ട് പേരെയും കളിപ്പിക്കുമോ , അതോ മേയേഴ്സിനൊപ്പം തുടരുമോ എന്നത് കണ്ടറിയണം.

മേയർസ് നേടിയ റൺസ് മാത്രമല്ല കാര്യം, അയാൾ അത് നേടിയ മികച്ച സ്ട്രൈക്ക് റേറ്റ് കൂടിയാണ് . ഡൽഹിക്കെതിരെ 38 പന്തിൽ 192.11 എന്ന സ്‌കോറിൽ 73 റൺസ് സ്‌കോർ ചെയ്ത മേയർസ് ചെന്നൈക്ക് എതിരായ മത്സരത്തിൽ കരീബിയൻ താരം 22 പന്തിൽ 240 സ്‌ട്രൈക്ക് റേറ്റിൽ 53 റൺസ് നേടി. ഓപ്പണർ രാഹുലിന്റെ സമ്മർദ്ദം താരം കുറച്ചു.

ഡി കോക്കിനെക്കുറിച്ച് പറയുമ്പോൾ, 15 കളികളിൽ നിന്ന് 447 റൺസ് നേടിയ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ ആയിരുന്നു കഴിഞ്ഞ വർഷം എൽഎസ്ജിയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺ സ്‌കോറർ. ഇപ്പോൾ മികച്ച ഫോമിലുള്ള താരത്തെ അങ്ങനെ ഒഴിവാക്കാൻ പറ്റില്ല. മേയേഴ്സിനെപ്പോലെ, താരവും ബൗളർമാരിൽ ആധിപത്യം പുലർത്തുന്നു. നിക്കോളാസ് പൂരനും മാർക്ക് വുഡും എൽഎസ്ജിയുടെ രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ, ഡി കോക്കിനെ ടീമിലെത്തിക്കാൻ മാർക്കസ് സ്റ്റോയിനിസിനെ മാത്രം ഒഴിവാക്കാൻ രാഹുലിന് അവസരമുണ്ട്.

രണ്ട് മത്സരങ്ങളിലും യഥാക്രമം 12 ഉം 21 ഉം സ്‌കോർ ചെയ്‌ത സ്റ്റോയിനിസ് ബോളിങ്ങിലും തിളങ്ങിയില്ല മേയർസിന് ബൗൾ ചെയ്യാനും കഴിയും, ഇത് പ്ലെയിംഗ് ഇലവനിൽ സ്റ്റോയിനിസിന്റെ സ്ഥാനം അസ്വസ്ഥമാക്കുന്നു.