ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്, അല്ലെങ്കിൽ ഞങ്ങൾ തന്നെ ജയിക്കുമായിരുന്നു; ലോക കപ്പിൽ ഇന്ത്യയോട് തോറ്റതിനെ കുറിച്ച് റമീസ് രാജ

സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാൽ മാത്രമാണ് ഈ വർഷത്തെ ടി20 ലോക കപ്പിൽ ഇന്ത്യയുമായി നടന്ന മത്സരത്തിൽ ഹൃദയഭേദകമായ തോൽവി ഏറ്റുവാങ്ങിയെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ റമീസ് രാജ വിശ്വസിക്കുന്നു.

തിങ്കളാഴ്ച തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച രാജ, മത്സരത്തിന്റെ സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിൽ പരാജയപെട്ടത് കൊണ്ടാണ് ടീം തോൽവിയെറ്റ് വാങ്ങിയതെന്നും അല്ലെങ്കിൽ ജയിക്കുമായിരുന്നു എന്നും പറഞ്ഞു. വലിയ സമ്മർദത്തിൽ മികച്ച ഇന്നിംഗ്സ് കളിച്ച കോഹ്‌ലിയെ അദ്ദേഹം അഭിനന്ദിച്ചു.

രാജ വിശദീകരിച്ചു.

“വിരാട് കോഹ്‌ലി പാകിസ്ഥാനെതിരെ നടത്തിയത് മികച്ച പ്രകടനം ആയിരുന്നു. ഒരു ലോകോത്തര ഇന്നിംഗ്‌സായിരുന്നു അത്. സമ്മർദ്ദത്തിനിടയിലും അദ്ദേഹം വളരെ കടുപ്പമേറിയ ഷോട്ടുകൾ കളിച്ചു. ഞങ്ങൾ പെട്ടെന്ന് സമ്മർദത്തിന് കീഴിലായി.”

അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 16 റൺസ് വേണ്ടിവന്നു. അങ്ങനെ ജയിക്കണം എങ്കിൽ ഒരുപാട് സിക്‌സും ഫോറും അടിക്കണം. അങ്ങനെ ജയിച്ച അവരെ സല്യൂട്ട് ചെയ്യാതെ മറ്റ് മാർഗമില്ല. എന്നിരുന്നാലും, പാകിസ്ഥാൻ സ്ഥിതിഗതികൾ അമിതമായി വിശകലനം ചെയ്യുകയും സമ്മർദ്ദം കാരണം പരാജയപ്പെടുകയും ചെയ്തു.”

എന്തിരുന്നാലും തുടക്കത്തിലേ രണ്ട് തോൽ‌വിയിൽ നിന്നും മനോഹരമായി തിരിച്ചുവരാൻ ടീമിന് സാധിച്ചു.