മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ കുൽദീപ് യാദവിനോട് ഉപദേശവുമായി രംഗത്ത്. ബുധനാഴ്ച (ഫെബ്രുവരി 12) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ പരിക്കേറ്റ വരുൺ ചക്രവർത്തിക്ക് പകരം എത്തിയ കുൽദീപ് മികച്ച പ്രകടനമാണ് നടത്തിയത്.
എട്ട് ഓവറിൽ 1-38 എന്ന നിലയിൽ മനോഹര സ്പെൽ എറിഞ്ഞ കുൽദീപ് യാദവ് ഇംഗ്ലണ്ട് മധ്യനിരയെ തകർക്കുന്നതിൽ മികച്ച രീതിയിൽ ഉള്ള പങ്ക് വഹിച്ചു. അക്‌സർ പട്ടേലുമൊത്തുള്ള താരത്തിന്റെ കൂട്ടുകെട്ട് ഇന്നലെ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞതിൽ നിർണായക ശക്തിയായി. എന്തായാലും മികവ് കാണിച്ചിട്ടും കുൽദീപിനെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ ചില നിർണായക അഭിപ്രായങ്ങൾ പറഞ്ഞിരിക്കുകയാണ്.
“കുൽദീപ് യാദവ് പന്തെറിയുന്ന വേഗതയിൽ എന്നെ അൽപ്പം ആശങ്കപ്പെടുത്തുന്നു. അവൻ എത്ര പതുക്കെയാണ് ഇപ്പോൾ പന്തെറിയുന്നത്. പരിക്കിന് ശേഷം മടങ്ങിവരവിൽ അവൻ ചില വിട്ടുവീഴ്ച നടത്തി” മഞ്ജരേക്കർ ESPNDIinfo യോട് പറഞ്ഞു.
“ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കണമെങ്കിൽ അയാൾക്ക് വേഗത്തിൽ പന്തെറിയേണ്ടി വരും. വേഗത്തിനോടൊപ്പം കൃത്യമായ വേരിയേഷനും വരുത്തി വേണം പന്തെറിയുന്ന കുൽദീപ് ഉണ്ടായിരുന്നു. ഇപ്പോൾ അവനെ കാണാൻ സാധിക്കുന്നില്ല. ആദിൽ റഷിദിനെ കണ്ട് പഠിക്കാൻ താരം ശ്രമിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായുള്ള രഞ്ജി ട്രോഫിയിൽ കുൽദീപ് യാദവ് കളിച്ചിരുന്നു. അവിടെയും താരം മികവ് കാണിച്ചിരുന്നു.