ആര്‍.സി.ബിക്കായും ഒരു അശോകനെത്തി, 'റിംപോച്ചെയെ' ഇനി രക്ഷകന്‍ കാക്കും

റോണി ജേക്കബ്

”രക്ഷകന്‍ വരും.. റിംപോച്ചെയെ രക്ഷിക്കാന്‍ അവന്‍ വരും.. കാടും മലയും കടന്നു വരും.” 25 വയസ്സായ ‘യോദ്ധ’ എന്ന എവര്‍ഗ്രീന്‍ മലയാള ചിത്രത്തിലെ ഏറെ പ്രസിദ്ധമായ ഡയലോഗാണിത്.. നേപ്പാളിലെ ആശ്രമവാസികള്‍ വിശ്വസിച്ചത് പോലെ റിംപോച്ചെ യെ രക്ഷിക്കാനായി, കേരളത്തില്‍ നിന്നും അശോകനെത്തി..

ഇതു പോലൊരു രക്ഷകന്‍ RCB ക്കായും എത്തി.. 14 വര്‍ഷത്തെ പരാജയത്തിലും, ടീമിനെ നെഞ്ചോട് ചേര്‍ത്ത ഓരോ ആസ്വാദകനും ആ രക്ഷകനായി കാത്തിരിക്കുകയായിരുന്നു.. ഒടുവില്‍ ആ ദിവസം സമാഗതമായി.. ഫാഫ് ഡുപ്ലെസി എന്ന ആറടി രണ്ടിഞ്ചുള്ള ദക്ഷിണാഫ്രിക്കക്കാരന്‍ ബംഗളുരുവിന്റെ രക്ഷക സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

നല്ല പോരാളികള്‍ ഉണ്ടായിരുന്നിട്ടും റിംപോച്ചെയെ സംരക്ഷിക്കാന്‍ അവിടുത്തുക്കാര്‍ക്കായിരുന്നില്ല.. അതു പോലെയായിരുന്നു RCB യും.. എണ്ണം പറഞ്ഞ ക്രിക്കറ്റ് മഹാരാഥന്‍മാര്‍ മാറി മാറി നോക്കിയിട്ടും ,അകന്നു മാറിയിരുന്ന IPL ട്രോഫിയില്‍ ഇത്തവണ തങ്ങള്‍ മുത്തമിടുമെന്ന് ഓരോ ബാംഗ്ലൂര്‍ ഫാനും വിശ്വസിക്കുന്നു.

കളിയിലേക്ക് വന്നാല്‍… എന്തൊരു മനോഹരമായ ഇന്നിംഗ്‌സ്. വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതിലും മഹനീയമായ ബാറ്റിംഗ്.. ആദ്യ ഓവറുകളില്‍ സിംഗിളുകളിലൂടെ നീങ്ങിയ ഇന്നിംഗ്‌സ്.. ഡമ്പിളുകളിലൂടെ കെട്ടിപ്പൊക്കി.. പക്ഷേ,പിന്നീടങ്ങോട്ട് നാം കണ്ടത് പന്തുകള്‍ ഗാലറിയെ ചുംബിച്ച് മടങ്ങി വരുന്നതാണ്.. ഇത്രയെളുപ്പമാണോ ബാറ്റിംഗ് എന്നു പോലും തോന്നിപ്പോയി.. ബൗളറുടെ തലക്ക് മുകളിലൂടെ പന്ത് പറത്തുന്നത് എത്ര അനായസമായിട്ടായിരുന്നു..

ഓരോ റണ്‍സിനോടുമുള്ള അടങ്ങാത്ത ദാഹമുമായി കോഹ്ലിയും കളം നിറഞ്ഞു.. ഡുപ്ലസി സിക്‌സറുകള്‍ പറത്തുമ്പോള്‍, ആവേശത്താല്‍ വാനിലേക്ക് കയ്കളുയര്‍ത്തുന്ന കോഹ്ലിയുടെ സാമീപ്യം ഒന്നു മാത്രം മതി ടീമിന്റെ മോട്ടിവേഷന്‍ ഉയരാന്‍.. ഫോം ഔട്ടെന്ന് വിമര്‍ശകര്‍ വിലയിരുത്തുമ്പോഴും, മനോഹരമായ ഇന്നിംഗ്‌സുകള്‍ ആ ബാറ്റില്‍ നിന്നും ഒഴുകിയെത്തികൊണ്ടേയിരിക്കും..

അവസാന വെടിക്കെട്ട് നടത്തിയ ദിനേശ് കാര്‍ത്തിക്ക്.. അങ്കത്തിനുള്ള ബാല്യം ഇനിയുമുണ്ടെന്ന് കാണികളോട് വിളിച്ചു പറയുന്നു..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍