ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി: ഫലം പിന്നീട് മനസ്സിലാകുമെന്ന് സ്റ്റെയിന്‍

ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസിയെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. ഇത് മികച്ച ടീമിനെ വാര്‍ത്തടുക്കുമെന്നും ഇതിനെ വിമര്‍ശിക്കുന്നവര്‍ പിന്നീട് ഇതിന്റെ നേട്ടം നേരില്‍ കാണുമെന്നും സ്റ്റെയിന്‍ പറഞ്ഞു.

“ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ റൊട്ടേഷന്‍ പദ്ധതി പതിയെ മികച്ച ക്രിക്കറ്റ് താരങ്ങളുടെ സൈന്യത്തെ വാര്‍ത്തെടുക്കുന്നു. നിങ്ങള്‍ ചിലപ്പോള്‍ ഇതിനെ വിമര്‍ശിക്കുവായിരിക്കും. എന്നാല്‍ അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ എട്ടോളം ഐ.സി.സി ടൂര്‍ണമെന്റുകള്‍ നടക്കാനുണ്ട്. അതിനാല്‍ത്തന്നെ പരിചയസമ്പന്നരല്ലാത്ത താരങ്ങളുടെ ബുദ്ധിമുട്ട് ഇംഗ്ലണ്ടിന് ഉണ്ടാവില്ല” സ്റ്റെയിന്‍ പറഞ്ഞു.

Image result for steyn

എത്ര നിര്‍ണായക താരമാണെങ്കിലും കൃത്യമായ ഇടവേളയില്‍ വിശ്രമം നല്‍കുകയും പ്രതിഭയുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നതാണ് റൊട്ടേഷന്‍ പോളിസികൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിലൂടെ താരങ്ങളുടെ ജോലിഭാരം കുറയുകയും യുവതാരങ്ങള്‍ക്ക് ഉയര്‍ന്നു വരാനുള്ള അവസരവും ഒരുക്കുകയുമാണ്.

Image result for england cricket team

നേരത്തെ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസിയെ പ്രശംസിച്ചിരുന്നു. അത് ഇംഗ്ലണ്ട് ടീമിന് കൃത്യമായി ഗുണം ചെയ്യുന്നുണ്ടെന്നാണ് സംഗക്കാര വിലയിരുത്തിയത്.