ആഷസ് കളിക്കാന്‍ താരങ്ങളുടെ നിബന്ധന, ഇല്ലാത്ത പക്ഷം കളിക്കില്ലെന്ന് ഭീഷണി; കുഴപ്പത്തിലായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

ഓരോരുത്തര്‍ക്കും അവരവരുടെ കുടുംബമാണ് വലുത്. ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ക്കും അത് അങ്ങനെ തന്നെ. കുടുംബാംഗങ്ങളെ കൂടെക്കൂട്ടാന്‍ അനുവദിച്ചില്ലെങ്കില്‍ ആഷസില്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ടിന്റെ ചില താരങ്ങള്‍ ഭീഷണി മുഴക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇംഗ്ലീഷ് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് കുഴപ്പത്തിലായി.

ഈ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ഓസ്ട്രേലിയ വേദിയൊരുക്കുന്ന ആഷസ് പരമ്പരയുടെ തുടക്കം. ഒക്ടോബറില്‍ ട്വന്റി20 ലോക കപ്പ് ആരംഭിക്കും. ട്വന്റി20 ലോക കപ്പിനായി ഇംഗ്ലീഷ് കളിക്കാര്‍ക്ക് ഒമാനിലും യുഎഇയിലേക്കും ആഷസിന് മുന്‍പ് യാത്ര തിരിക്കേണ്ടിവരും. അതിനുശേഷം ആഷസിനായി നേരെ ഓസ്ട്രേലിയയിലേക്ക് പോകണം.

Bob Willis' England ratings: Ben Stokes, Stuart Broad and Jofra Archer  mind-blowing in Ashes | Cricket News | Sky Sports

ചുരുക്കത്തില്‍ നാലു മാസമെങ്കിലും കളിക്കാര്‍ക്ക് വീട്ടുകാരുമായി അകന്നു കഴിയേണ്ടിവരും. ഈ സാഹചര്യത്തിലാണ് താരങ്ങളില്‍ ചിലര്‍ കുടുംബാംഗങ്ങളെ കൂടെക്കൂട്ടണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് കളിക്കാരും ഇസിബിയും ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.

England and Wales Cricket Board (ECB) - The Official Website of the ECB

Read more

അതേസമയം, ഓസ്ട്രേലിയയില്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഷസിന്റെ സമയത്തും ഇതു തുടരാനാണ് സാധ്യത. കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുകയെന്ന താരങ്ങളുടെ ദുര്‍വാശി നടക്കാന്‍ ഇടയില്ലെന്ന് ഇതു സൂചിപ്പിക്കുന്നു. സമാന അഭിപ്രായമാണ് മുന്‍ താരങ്ങളായ കെവിന്‍ പീറ്റേഴ്സണും മൈക്കല്‍ വോനും പങ്കുവയ്ക്കുന്നത്.