അട്ടിമറി.. അട്ടിമറി.. അട്ടിമറി.. അയര്‍ലന്‍ഡ് ലൈക്ക് ഇറ്റ്, ഇംഗ്ലണ്ട് വീണു

മഴ ലോകകപ്പ് വിജയപരാജങ്ങളെ എത്രതോളം ബാധിക്കുന്നുണ്ടെന്ന് ഇംഗ്ലണ്ടിന് ഇന്ന് മനസിലായി.  എളുപ്പത്തിൽ ജയിക്കാം എന്ന് വിചാരിച്ചിറങ്ങിയ മത്സരത്തിൽ മഴ നിയമപ്രകാരം 5 റൺസിന് അയർലണ്ടിനോട് തോൽവിയേറ്റ് വാങ്ങി ഇംഗ്ലണ്ട്. ഇതോടെ പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ ശ്രീലങ്ക ടീമുകളുടെ മേലുള്ള ആധിപത്യം ഇംഗ്ലണ്ട് കളഞ്ഞുകുളിച്ചു. അയർലൻഡ് ഉയർത്തിയ 158 റൺസ് ലക്‌ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് മഴ രസംകൊളിയാകുന്ന സമയത്ത് 5 റൺസിന് പിന്നിലായിരുന്നു. മത്സരം തുടരാൻ പറ്റാത്ത അവസ്ഥ വന്നതോടെ ടീം അർഹിച്ച തോൽവിയേറ്റ് വാങ്ങി.

ആധ്ട്യം ബാറ്റ് ചെയ്ത അയർലൻഡ് പേരുകേട്ട ഇംഗ്ലണ്ട് നിറയെ പേടിക്കാതെയാണ് തുടക്കം മുതൽ കളിച്ചത്. ഒരു ഘട്ടത്തിൽ അയർലൻഡ് 200 റൺസ് വരെ എടുക്കുമെന്ന അവസ്ഥയിൽ നിന്ന് മനോഹരമായി തിരിച്ചുവരാൻ ഇംഗ്ലണ്ടിനായി. ബൾബിറിൻ നേടിയ 62 റൺസിന്റെ ബലത്തിലാണ് ടീം സ്കോർ കുതിച്ചത്. എന്നാൽ ബാക്കി താരങ്ങൾക്ക് ആർക്കും വലിയ സംഭാവന നല്കാൻ സാധിച്ചില്ല. മാർക്ക് വുഡ് 3 വിക്കറ്റ് നേടി തിളങ്ങി.

ഇംഗ്ലണ്ട് മറുപടി തകർച്ചയോടെ തന്നെ ആയിരുന്നു. ഓപ്പണറുമാരായ ബട്ട്ലർ റൺ ഒന്നും എടുക്കാതെയും അലക്സ് ഹെയ്ൽസ് 7 റൺസും എടുത്ത് പുറത്തായത് ജോഷുവ ലൈറ്റിലിന്റെ ബൗളിങ്ങിന് മുന്നിലാണ്. ഇതിനിടയിൽ ഒരുപാട് എക്സ്ട്രാ റൺസ് ഒരുപിടി അയർലൻഡ് വഴങ്ങിയതോടെയാണ് സ്കോർ ബോർഡ് അനങ്ങിയത്. വെടിക്കെട്ട് താരം ഡേവിഡ് മലാൻ 35 റൺസ് നേടിയെങ്കിലും അത് 37 പന്തിൽ നിന്നായിരുന്നു. മോയിൻ അലി ലിവിങ്സ്റ്റൺ സഖ്യം തിരിച്ചുകൊണ്ടിരുന്ന സമയത്താണ് മഴ എത്തിയത്. ആ സമയം ടീം നേടിയത് 105 റൺസ് ആയിരുന്നു. ഇഴഞ്ഞു നീങ്ങിയുള്ള ബാറ്റിംഗിന് കിട്ടിയ പണി.

എന്തായലും ഇംഗ്ലണ്ടിന്റെ തോൽവി വലിയ ട്വിസ്റ്റാണ് എ ഗ്രൂപ്പിൽ കൊണ്ടുവന്നിരിക്കുന്നത്.