ഓർമ്മിപ്പിക്കല്ലേ പൊന്നുമക്കളെ, ഇങ്ങനെയും ഉണ്ടോ ഒരു സബ്സ്റ്റിട്യൂട്; ഇന്ത്യയുമായിട്ടുള്ള തോൽവിക്ക് ശേഷം ഓസ്‌ട്രേലിയൻ പരിശീലകൻ

ടി20 പരമ്പരയിൽ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യയെ ദുർബലപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആതിഥേയർ അക്‌സർ പട്ടേലിലൂടെ മികച്ച പകരക്കാരനെ കണ്ടെത്തിഎന്ന പറയാം . അക്‌സർ പട്ടേൽ “മിടുക്കൻ ആണെന്ന് “, ഓസ്‌ട്രേലിയൻ കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡ് പറഞ്ഞു. ഏഷ്യ കപ്പിനിടെ ജഡേജക്ക് പരിക്ക് പറ്റുകയും അത് ഇന്ത്യൻ ടീം ബാലൻസിനെ തന്നെ തകർക്കുകയും ചെയ്തു. എന്നാൽ അക്‌സർ പട്ടേൽ അവസരത്തിനൊത്ത് ഉയർന്ന ജഡേജ ഇല്ലാത്തത് ഇന്ത്യയെ ഭാധിക്കില്ലെന്ന് കാണിച്ചു.

അക്‌സർ പട്ടേൽ, തന്റെ ബൗളിംഗ് കൊണ്ട് എല്ലാവരേയും ഞെട്ടിച്ചു, മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായി അവസാനിച്ചു. “പ്രത്യേകിച്ച്, അക്‌സറിന് ഒരു മികച്ച പരമ്പര ത്തന്നെ ആയിരുന്നു ഇത് . ജഡേജ പുറത്തായതോടെ ഇത് ഇന്ത്യയ്ക്ക് അൽപ്പം ബലഹീനതയാകുമെന്ന് എല്ലാവരും കരുതി, പക്ഷേ അവർ പകരക്കാരനെ വീണ്ടും കണ്ടെത്തി, അത് സംഭവിക്കും, ”ഇന്ത്യ പരമ്പര നേടിയതിന് ശേഷമുള്ള മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ മക്‌ഡൊണാൾഡ് പറഞ്ഞു.

പേസ് ജോഡികളായ പാറ്റ് കമ്മിൻസും ജോഷ് ഹേസിൽവുഡും അടങ്ങുന്ന ഓസ്‌ട്രേലിയൻ ബൗളിംഗ് ആക്രമണത്തെ ഇന്ത്യൻ ബാറ്റിംഗ് നിര അടിച്ചുപറത്തിയിരുന്നു. ലോകകപ്പിലേക്ക് പോകുന്നതിൽ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് മക്‌ഡൊണാൾഡ് പറഞ്ഞു: “പരമ്പരയിലുടനീളം റൺ റേറ്റ് ഉയർന്നതായിരുന്നു, തുടക്കം മുതൽ ക്രിക്കറ്റ് വിനോദമായിരുന്നു അത്. ബാറ്റ്‌സ്മാന്മാർക്ക് ആധിപത്യം ഉണ്ടായിരുന്നു പൊതുവെ, പക്ഷെ ബൗളറുമാർക്ക് ഒഴിവുകഴിവുകൾ പറയാനികില്ല. ചില പദ്ധതികൾ ഫലം കണ്ടു, ചിലത് കണ്ടില്ല. പക്ഷെ ഞങ്ങൾ പോരാടി. സ്റ്റാർക്ക് കൂടി മടങ്ങിയെതുമ്പോൾ ഞങ്ങളുടെ ബൗളിംഗ് യൂണിറ്റ് സെറ്റ് ആകുമെന്ന പ്രതീക്ഷയുണ്ട്.”

“ഇവിടെയും (ഇന്ത്യ) ഓസ്‌ട്രേലിയയും തമ്മിലുള്ള ട്രാക്ക് വ്യത്യസ്ത രീതിയിലാണ്, കുറച്ചുകൂടി ബൗൺസ്, വ്യത്യസ്‌ത തന്ത്രങ്ങൾ. ഞങ്ങളുടെ ഏറ്റവും മികച്ച ഡെത്ത് ബൗളർമാരിൽ ഒരാളായി മിച്ചൽ സ്റ്റാർക്ക് വീണ്ടും ചിത്രത്തിലേക്ക് വരുന്നു. അതിനാൽ, ഞങ്ങൾക്ക് അവിടെ പൂർണമായ ശക്തി കാണിക്കാൻ ആകുമെന്ന് തോന്നുന്നു. തോന്നുന്നു.”

ഇനി വെസ്റ്റ് ഇൻഡീസിനെ സ്വന്തം നാട്ടിൽ നേരിടാൻ ഉള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയ ഇപ്പോൾ.