ചാഞ്ചാടിയാടി ഉറങ്ങേണ്ട, ഡ്രസിംഗ് റൂമിൽ ഉറങ്ങിയാൽ ഇനി മുതൽ 500 ഡോളർ പിഴ; പാകിസ്ഥാൻ ടീമിൽ പുതിയ നിയമങ്ങൾ; പ്രൊഫസർ കൊണ്ടുവന്ന മാറ്റങ്ങൾ ഇങ്ങനെ

ആദ്യ ടെസ്റ്റിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ പാകിസ്ഥാൻ ഓസ്‌ട്രേലിയയിൽ വിഷമകരമായ സമയമാണ് അനുഭവിക്കുന്നത്, മൂന്നാം ദിവസം കളി അവസാനിച്ചതിന് ശേഷം രണ്ടാം ടെസ്റ്റിൽ 241 റൺസിന് പിന്നിലാണ് നിലവിൽ അവർ. = ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എന്ന നിലയിലാണ് ഇപ്പോൾ . ഇതോടെ ആദ്യ ഇന്നിംഗ്‌സിൽ 54 റൺസ് ലീഡ് നേടിയ ഓസ്‌ട്രേലിയ നാല് വിക്കറ്റ് അവശേഷിക്കെ ജയം ലക്ഷ്യമാക്കി കുതിക്കുമ്പോൾ നാളെ നാലാം ദിനം ഓസ്‌ട്രേലിയെ ഒതുക്കി ഇല്ലെങ്കിൽ പാകിസ്ഥാൻ രണ്ടാം ടെസ്റ്റിലും തോൽക്കുമെന്ന അവസ്ഥയിലാണ് നില്കുന്നത് .

പരമ്പര ആരംഭിക്കുന്നതിന് മുമ്പ് പാകിസ്ഥാൻ ടീമിൽ നിരവധി മാറ്റങ്ങൾ ഉണ്ടായി.. ക്യാപ്റ്റനെ മാറ്റി, മുഹമ്മദ് ഹഫീസ് ടീമിന്റെ പുതിയ ഡയറക്ടറുടെ റോൾ ഏറ്റെടുത്തതിനാൽ പിസിബി നിരവധി മാറ്റങ്ങൾക്ക് വിധേയമായി. ഏറ്റവും പുതിയ സംഭവ വികാസത്തിൽ, കളിക്കാർക്ക് അവരുടെ പ്രൊഫഷണലിസം വർദ്ധിപ്പിക്കുന്നതിന് ഹഫീസ് കർശനമായ നിയമങ്ങൾ അവതരിപ്പിച്ചു. അച്ചടക്കത്തോടെയുള്ള സമീപനത്തിന് പേരുകേട്ട ഹഫീസ്, ഡ്രസ്സിംഗ് റൂമിൽ ഉറങ്ങുന്ന കളിക്കാർക്ക് $500 പിഴ ഉൾപ്പെടെ, സീറോ ടോളറൻസ് പോളിസിയോടെ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജേഴ്‌സ് (എസ്ഒപി) അവതരിപ്പിച്ചു.

റിപ്പോർട്ടുകൾ പ്രകാരം പ്ലേയിംഗ് ഇലവന്റെ ഭാഗമല്ലാത്ത ഏതാനും കളിക്കാർ ഡ്രസിങ് റൂം ഉപയോഗിച്ചിരുന്നു. താരങ്ങളോട് ഹോട്ടലിൽ മാത്രം ഉറങ്ങാൻ മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ട്. സ്‌റ്റേഡിയം പരിസരത്ത് കളിക്കാർ ഉറങ്ങുന്നത് കണ്ടാൽ 500 ഡോളർ പിഴ ചുമത്തും. കർക്കശമായ മനോഭാവം കാരണം ഹഫീസിന് ‘പ്രൊഫസർ’ എന്ന വിളിപ്പേര് ലഭിച്ചു. അദ്ദേഹം അച്ചടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കളിക്കാർ അലസത ഒഴിവാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.