അവനോട് ആ ചതി കാണിക്കരുത് മാനേജ്‌മെന്റ്, അതില്പരം ഒരു അവഹേളനം അവനോട് കാണിക്കാൻ ഇല്ല; സൂപ്പർ താരത്തിനായി വാദിച്ച് ഇർഫാൻ പത്താൻ

ഇന്ന് പൂനെയിൽ നടക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20 ഐയിൽ ശിവം മാവിക്ക് അർഷ്ദീപ് സിംഗിന് പകരം മാറി നിൽക്കേണ്ടതായി വന്നാൽ അത് അങ്ങേയറ്റം നിർഭാഗ്യകരം ആയിരിക്കുമെന്ന് ഇർഫാൻ പത്താൻ പറയുന്നു.

ചൊവ്വാഴ്‌ച മുംബൈയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ അർഷ്‌ദീപ് രോഗത്തിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കാത്തതിനെ തുടർന്ന് മാവിയുടെ ടി20 ഐ അരങ്ങേറ്റം. 163 റൺസ് വിജയലക്ഷ്യം പ്രതിരോധിച്ചപ്പോൾ ശിവം മാവി 4 വിക്കറ്റുകൾ നേടി തിളങ്ങിയിരുന്നു.

സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചർച്ചയ്‌ക്കിടെ, അർഷ്‌ദീപ് ഫിറ്റ്‌നാണെങ്കിൽ രണ്ടാം ടി 20 ഐക്ക് ലഭ്യമാണെങ്കിൽ ഇന്ത്യയുടെ സെലക്ഷൻ പ്രതിസന്ധിയെക്കുറിച്ച് പഠാനോട് ചോദിച്ചു, അതിന് അദ്ദേഹം പ്രതികരിച്ചത്:

“അർഷ്ദീപ് തിരിച്ചെത്തിയാൽ ശിവം മാവിക്ക് പുറത്ത് ഇരിക്കേണ്ടി വന്നാൽ അത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്,”

“കഴിഞ്ഞ ഒന്ന് മുതൽ ഒന്നര വർഷമായി അർഷ്ദീപ് മികച്ച രീതിയിൽ പന്തെറിയുന്നതിനാൽ ഉമ്രാൻ മാലിക്കിനെയോ ഹർഷാൽ പട്ടേലിനെയോ പുറത്ത് നിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്തായാലും അർശ്ദീപ് തിരിച്ചെത്തും എന്നുള്ള കാര്യം ഉറപ്പാണ്.”