ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അപകടകാരിയായ ഷാരൂഖ് ഖാനെ മുഹമ്മദ് സിറാജ് പുറത്താക്കിയതിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ബാറ്റർ വിരാട് കോഹ്‌ലി ബാറ്റർ മടങ്ങുന്ന വഴി അആഘോഷിച്ച രീതി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താരത്തോട് എന്തോ മുൻവൈരാഗ്യം ഉള്ള രീതിയിൽ ആയിരുന്നു കോഹ്‌ലിയുടെ കലിപ്പൻ ആഘോഷം.

ഗുജറാത്ത് ഇന്നിംഗ്‌സിൻ്റെ 15-ാം ഓവറിൽ ആയിരുന്നു സിറാജ് അപകടകാരിയായ ഷാരൂഖ് ഖാന്റെ കുറ്റിതെറിപ്പിച്ചത്. താരത്തിന്റെ വിക്കറ്റ് വീണത് ആർസിബിയെ സംബന്ധിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാൻ ഊർജം നൽകി. സിറാജ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റൈലിൽ ആഘോഷോച്ചപ്പോൾ ബൗണ്ടറി ലൈനിന് അരികിൽ നിന്ന കോഹ്‌ലി താരത്തെ നോക്കി പേടിപ്പിക്കുന്ന രീതിയിലാണ് യാത്രയാക്കിയത്.

ഗുജറാത്ത് ടൈറ്റൻസിനെതിരെ ഗംഭീര വിജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടർച്ചയായ രണ്ടാം മത്സരത്തിലാണ് വിജയം സ്വന്തമാക്കിയത്. 41 പന്തിൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ സെഞ്ച്വറി തികച്ച വിൽ ജാക്സിന്റെയും, 44 പന്തിൽ 70 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെയും മികച്ച കൂട്ടുകെട്ടാണ് ആർസിബിക്ക് ജയം അനായാസമാക്കിയത്.

സീസണിലെ ആർസിബിയുടെ തുടർച്ചയായ രണ്ടാം ജയം കൂടിയാണ് ഇന്ന് കണ്ടത്. മത്സരത്തിലെ മിന്നുന്ന പ്രകടനത്തോടെ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് കോഹ്‌ലി. മൂന്ന് സിക്സും ആറ് ഫോറുമടക്കമായിരുന്നു ഇന്നത്തെ ഇന്നിങ്ങ്സ്. അതേസമയം പത്ത് മത്സരങ്ങളിൽ നിന്നും ഈ സീസണിൽ 500 റൺസ് തികച്ച് ഓറഞ്ച് ക്യാപ് നിലനിർത്താനും ഇന്നത്തെ ഗംഭീര പ്രകടനത്തോടെ കോഹ്‌ലിക്ക് സാധിച്ചു. ഈ സീസണിൽ 500 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ കൂടിയാണ് കോഹ്‌ലി.