ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ശേഷം, സഞ്ജു സാംസൺ വീണ്ടും പഴയത് പോലെ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തി ആരാധകരെ സങ്കടപെടുത്തിയിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20 മത്സരങ്ങളിൽ, സാംസണിന് അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 51 റൺസ് മാത്രമേ നേടാനായുള്ളു. കഴിഞ്ഞ വർഷം 4 ഇന്നിംഗ്‌സുകളിൽ നിന്ന് 216 റൺസ് നേടി തിളങ്ങിയ സഞ്ജു ഈ വർഷം ആ ഫോം നിലനിർത്തുന്നതിൽ പരാജയപെട്ടു . അതിശയകരമെന്നു പറയട്ടെ, ഇംഗ്ലണ്ട്, പ്രത്യേകിച്ച്, ജോഫ്ര ആർച്ചർ തൻ്റെ വേഗത കൊണ്ട് സഞ്ജുവിനെ തളർത്തി. അഞ്ച് ഇന്നിംസഞ്ജുവിനെ പുറത്താക്കല്ലേ, അവനായി അത് ചെയ്യുക; ബിസിസിയോട് സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ഇങ്ങനെ ഗ്‌സിലും ഷോർട്ട് ബോളിൽ പുറത്തായ ഇന്ത്യൻ ഓപ്പണർ ആർച്ചറുടെയും മാർക്ക് വുഡിന്റെയും പന്തുകളിൽ ശരിക്കും കഷ്ടപ്പെടുന്ന കാഴ്ചയും കാണാൻ സാധിച്ചു.
ഇലവനിലെ ഓരോ സ്ഥാനത്തിനും വേണ്ടിയുള്ള കടുത്ത മത്സരത്തിൽ സാംസണിൻ്റെ സ്ഥാനം ഇതിനാൽ തന്നെ അപകടത്തിലാകും. പ്രത്യേകിച്ച് യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും സ്ഥാനത്തിനായി കാത്തിരിക്കുമ്പോൾ. എന്നിരുന്നാലും സഞ്ജയ് മഞ്ജരേക്കർ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയോട് സഞ്ജുവിന്റെ കാര്യത്തിൽ തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുതെന്ന് പറഞ്ഞിരിക്കുകയാണ്.
“നിങ്ങൾ ഒരു ടി20 ബാറ്റിംഗ് പ്രതിഭയെ നോക്കുമ്പോൾ, അവർ നന്നായി കളിക്കുമ്പോൾ, അവർക്ക് എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിയുമെന്ന് നിങ്ങൾ കാണേണ്ടതുണ്ട്. അവർക്ക് എന്ത് സംഭാവന നൽകാൻ കഴിയും എന്നുള്ളതാണ് പ്രധാനം. സഞ്ജു, അവൻ നന്നായി കളിക്കുമ്പോൾ അവൻ ഒരു സെഞ്ച്വറി നേടുകയും ടീമിനെ വിജയകരമായ സ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നു, അതിനാൽ അത്തരം ആളുകൾക്ക് പരാജയങ്ങൾ അനുവദനീയമാണ് – ഒരുപക്ഷെ പരാജയങ്ങളുടെ ഒരു നീണ്ട കാലം വന്നാലും നിങ്ങൾ അവരെ പിന്തുണക്കണം.”
“അതാണ് ടി20 ക്രിക്കറ്റ്. അവിടെ ഏറ്റവും പ്രധാനം മോശം ഘട്ടത്തിലൂടെ പോകുന്ന താരത്തെ പിന്തുണക്കുക എന്നുള്ളതാണ്. സഞ്ജുവിനെ ഈ സമയത്ത് പിന്തുണക്കുക. അവന് പ്രോത്സാഹനം നൽകുക. അതാണ് ഏറ്റവും നല്ല കാര്യം.”
Read more
അതേസമയം മികച്ച തുടക്കം കിട്ടിയാൽ അത് മുതലാക്കാൻ താരം ശ്രമിക്കണം എന്നും അപകടകരമായ ഷോട്ടുകൾ കളിക്കുമ്പോൾ ടെക്നിക്കിൽ ശ്രദ്ധിക്കണം എന്നും മഞ്ജരേക്കർ പറഞ്ഞു.