മൂന്ന് മത്സര പരമ്പരയിൽ ടീമിൽ ഇടം കിട്ടിയെന്ന് പറഞ്ഞ് സന്തോഷിക്കേണ്ട, ഒരു മത്സരത്തിൽ പോലും ഇടം കിട്ടില്ല; ലിസ്റ്റിൽ പ്രമുഖരും

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ തന്നെ നയിക്കും. ഇത്തവണ സഞ്ജു സാംസണും ടീമിൽ ഇടം നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിലിടം നേടിയിരിക്കുന്നത്. ടി-20 ലോകകപ്പിന് മുന്നോടിയായുള്ള പരമ്പര എന്ന നിലയിൽ ലോകകപ്പ് ടീമിലിടം നേടാൻ സഞ്ജുവിന് ഇതൊരു സുവർണാവസരം കൂടിയാണ്. ഈ പരമ്പരയിലെ സ്ഥിരതയാർന്ന പ്രകടനം എന്തായാലും സഞ്ജുവിനെ തുണക്കും എന്നാണ് ക്രിക്കറ്റ് പ്രേമികൾ നിരീക്ഷിക്കുന്നത്. പരമ്പരയിൽ വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലും അടങ്ങുന്ന ബാറ്റിംഗ് നിരയും ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്. ജനുവരി 11ന് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.

അതേസമയം പരിക്കിന്റെ പിടിയിലായ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഇത്തവണ ടീമിലിടം നേടാൻ സാധിച്ചിരുന്നില്ല. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ടീമിൽ ഇടം കിട്ടിയിട്ടും ഒരു മത്സരത്തിൽ പോലും അവസരം കിട്ടാൻ സാധ്യത ഇല്ലാത്ത താരങ്ങൾ ആരാണെന്ന് നമുക്ക് നോക്കാം ;

സഞ്ജു സാംസൺ: ജിതേഷ് ശർമ്മ ഉള്ളതിനാൽ തന്നെ സഞ്ജുവിന് അവസരം കിട്ടില്ല. ജിതേഷ് ടി 20 യിൽ ഒരു മികച്ച ഫിനിഷർ ആയി അറിയപ്പെടുന്ന ആൾ ആണ്. മാത്രമല്ല ഇന്നിംഗ്സ് ഫിനീഷ് ചെയ്യാനും മിടുക്കനാണ്. അതേസമയം സാംസൺ ഒരു ടോപ്പ് ഓർഡർ ബാറ്ററാണ്, കൂടാതെ നിരവധി കളിക്കാർ ടോപ്പ് ഓർഡറിലെ സ്ഥാനങ്ങൾക്കായി മത്സരിക്കുന്നതിനാൽ, അദ്ദേഹത്തിന് അവസരം ലഭിക്കാൻ സാധ്യത ഇല്ല.

മുകേഷ് കുമാർ: മത്സരങ്ങൾ ഇന്ത്യയിൽ നടക്കുമ്പോൾ അവിടെ രണ്ട് പേസറുമാർക്കാണ് സാധ്യത. മുകേഷും ഒരു ടി20 സ്പെഷ്യലിസ്റ്റല്ല, ഇത് മുകേഷിനേക്കാൾ അർഷ്ദീപ് സിങ്ങിനും അവേഷ് ഖാനും മുൻഗണന ലഭിക്കുമെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

Read more

അക്‌സർ പട്ടേൽ: വാഷിംഗ്ടൺ സുന്ദർ ഉള്ളതിനാൽ അക്‌സർ പട്ടേലിന് ഒരു കളി ലഭിക്കാൻ സാധ്യതയില്ല. പരിക്കിൽ നിന്ന് മോചിതനായ ശേഷം അക്‌സർ ടീമിൽ തിരിച്ചെത്തുമ്പോൾ അതിൽ സുന്ദർ തിളങ്ങിയാൽ അക്‌സർ പട്ടേലിന് അവസരം കിട്ടില്ല.