നിനക്ക് മറവിരോഗമുണ്ടോ വാർണറെ, മനഃപൂർവം മറന്ന കണക്കുകൾ സൂപ്പർ താരത്തെ ഓർമ്മിപ്പിച്ച് ഗവാസ്ക്കറിന്റെ തഗ്; നൈസായിട്ട് തടിതപ്പി വാർണർ; സംഭവം ഇങ്ങനെ

ഡേവിഡ് വാർണറുടെ നേതൃത്വത്തിലുള്ള ഡൽഹി ക്യാപിറ്റൽസ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 സീസൺ തോൽവിയോടെയാണ് ആരംഭിച്ചത്. ഇന്നലത്തെ മത്സരത്തിന്റെ കാര്യമെടുത്താൽ ബാറ്റിംഗിലും ബോളിങ്ങിലും ഒരേ പോലെ മിന്നി തിളങ്ങിയ ലക്‌നൗവിന് ഡൽഹിക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് കെ.എൽ രാഹുലിന്റെ നേതൃത്വത്തിൽ ഉള്ള ടീം ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത 193 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി വെറും 143 റൺസിന് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ലക്‌നൗവിന് 50 റൺസിന്റെ തകർപ്പൻ ജയം. ഈ സീസണിലെ ആദ്യ 5 വിക്കറ്റ് പ്രകടനം നടത്തിയ ബോളറായ മാർക്ക് വുഡിന്റെ മുന്നിലാണ് ഡൽഹി തകർന്നത്.

ഋഷഭ് പന്തിന്റെ അഭാവത്തിൽ ഡൽഹി ഫ്രാഞ്ചൈസിയെ നയിക്കുന്ന വാർണർ അർധസെഞ്ചുറി നേടിയെങ്കിലും ലക്‌നൗവിനെതിരെ ഡൽഹിയെ ജയിപ്പിക്കാനായില്ല. മത്സരം അവസാനിച്ചപ്പോൾ നടന്ന അഭിമുഖത്തിൽ ഡൽഹിയിൽ അവസാനമായി കളിച്ചത് 2011 ലാണെന്ന് വാർണർ പറഞ്ഞതിന് പിന്നാലെയുള്ള ഗവാസ്‌ക്കറിന്റെ തകർപ്പൻ മറുപടിയുമൊക്കെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഡൽഹിയിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നതിനെകുറിച്ചാണ് വാർണർ പറഞ്ഞത്- “ഞങ്ങളുടെ സ്വന്തം ആളുകൾക്ക് മുന്നിൽ ഒരു മത്സരം കളിക്കാൻ ഇറങ്ങുന്നതിന്റെ ആവേശമുണ്ട്. കുറെ വർഷങ്ങൾക്ക് മുമ്പ് 2011 ലാണ് ഡൽഹിയിൽ കളിച്ചത്. ആവേശത്തിലാണ് ഈഗ്രൗണ്ടിൽ കളിക്കുന്നതിൽ. ഉടനെ എത്തി ഗാവസ്‌ക്കാരിന്റെ മറുപടി. “ഡേവിഡ് അവസാനമായി 2011-12 ലാണോ ഡൽഹിയിൽ ഉണ്ടായിരുന്നത് ? കഴിഞ്ഞ മാസം നിങ്ങൾ അവിടെ ഉണ്ടായിരുന്നു!” വാർണർ തിരിച്ചടിച്ചു “അതെ, എനിക്കറിയാം. അതൊരു വ്യത്യസ്ത പിച്ചായിരുന്നു, അത് റെഡ് ബോള് ക്രിക്കറ്റ്, ഇത് ടി20 ആ വ്യത്യാസമുണ്ട്.

Read more

കഴിഞ്ഞ മാസം നടന്ന ഓസ്ട്രേലിയ- ഇന്ത്യ ടെസ്റ്റ് മത്സരത്തിൽ വാർണർ കളിച്ചിരുന്നു. ആ ടെസ്റ്റിൽ ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു.