അയാളും കളി മതിയാക്കുന്നു, ലങ്കന്‍ സൂപ്പര്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചു

ശ്രീലങ്കന്‍ സ്പിന്നര്‍ ദില്‍രുവാന്‍ പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. തീരുമാനം ഇമെയില്‍ വഴി ശ്രീലങ്കന്‍ ക്രിക്കറ്റ് സിഇഒ ആഷ്ലി ഡി സില്‍വയെ അറിയിച്ചു. 39 കാരനായ പെരേര ശ്രീലങ്കയുടെ ടെസ്റ്റ് ടീമിന്റെ സുപ്രധാന താരമായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലങ്കയ്ക്കായി 43 ടെസ്റ്റുകളും 13 ഏകദിനങ്ങളും അഞ്ച് ടി20കളും പെരേര കളിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് 1456 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ 177 വിക്കറ്റുകളും വീഴ്ത്തി.

Sri Lanka spinner Dilruwan Perera retires from international cricket

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50, 100 വിക്കറ്റുകള്‍ തികയ്ക്കുന്ന ശ്രീലങ്കന്‍ താരം കൂടിയാണ് പെരേര. യഥാക്രമം 11, 25 മത്സരങ്ങളില്‍ നിന്നാണ് ഈ നാഴികക്കല്ല് നേടിയത്. അതേ ടെസ്റ്റില്‍ 10 വിക്കറ്റും അര്‍ധസെഞ്ചുറിയും നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമാണ് ദില്‍രുവാന്‍ പെരേര.

Andrew Fidel Fernando: Sri Lanka need to solve the Dilruwan Perera conundrum

Read more

2007ല്‍ ഇംഗ്ലണ്ടിനെതിരെ കൊളംബോയിലാണ് പെരേര ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷം, ഷാര്‍ജയില്‍ പാകിസ്ഥാനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം എട്ടാം നമ്പറിലിറങ്ങി 95 റണ്‍സും നേടിയിട്ടുണ്ട്.