ധോണിയുടെ 'ബുള്ളറ്റ് ഷോട്ടിൽ' രാഹുൽ നേടിയത് മികച്ച സ്‌കോർ

ധോണിയുടെ ബുള്ളറ്റ് ഷോട്ടുകളിൽ രാഹുൽ ശ്രദ്ധാലുവായി. കരകയറിയത് മികച്ച സ്‌കോറുമായി. മുൻ ക്യാപ്റ്റന്റെ ലോംഗ് സൈഡ് ഷോട്ടുകള്‍ മിന്നൽ വേഗത്തിലാണ് പായുന്നത്. അതുകൊണ്ട് തന്നെ ധോണി ബാറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് അംപയറും നോണ്‍ സ്‌ട്രൈക്കറും നിലയുറപ്പിക്കുക.

ലങ്കക്കെതിരായ ആദ്യ ട്വന്‍റി20 മത്സരത്തില്‍ ധോണിയടിച്ച സൈഡ് ഷോട്ടില്‍ ഒരു നിമിഷം സഹതാരം കെ എല്‍ രാഹുല്‍ നിശ്ചലമായെങ്കിലും പന്തിൽ ശ്രദ്ധാലുവായത് രാഹുലിനെ കളിയിലെ താരമാക്കി. അഖില ധനഞ്ജയുടെ 13-ാംമത്തെ ഓവറിലായിരുന്നു ധോണിയുടെ കിടിലൻ ബുള്ളറ്റ് ഷോട്ട്. ബോൾ ശ്രദ്ധയിൽ പെട്ട രാഹുൽ ചാടിയുയര്‍ന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.

വെറും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ബോൾ രാഹുലിന്‍റെ കാലില്‍ തട്ടാതെ കടന്നുപോയത്. കാലിൽ തട്ടിയിരുന്നെങ്കിൽ രാഹുലിന്‍റെ ഇന്നിംഗ്സിന് അത് ഭീഷണിയായേനെ. അര്‍ദ്ധ സെഞ്ചുറി നേടി ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ച രാഹുല്‍ 48 പന്തില്‍ 61 റണ്‍സും ധോണി 22 പന്തില്‍ 39 റണ്‍സുമെടുത്തു.