'ചെന്നൈ ഐപിഎലിൽ നിന്നും പുറത്തായാൽ മാത്രമേ ധോണി ഇനി ടീമിലേക്ക് മടങ്ങിവരൂ'; അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്. നാളുകൾ ഏറെയായി ഫോം ഔട്ട് ആയിരുന്ന ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദ് ഇന്നലെ നടന്ന മത്സരത്തിൽ 60 പന്തിൽ 6 ഫോറും 4 സിക്‌സും അടക്കം 74 റൺസ് നേടി. ഇത്രയും പന്തുകൾ ഉപയോഗിച്ച് കളിച്ചത്തിൽ ആരാധകരോഷവുമുണ്ട്. 49 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്.

ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായാൽ മാത്രമേ ധോണി ഇനി ടീമിലേക്ക് മടങ്ങിവരൂ എന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ടീമിന് ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുള്ളതിനാൽ ധോണിയെ കളിപ്പിച്ച് റിസ്ക് എടുക്കാൻ മാനേജ്‌മെന്റ് തയ്യാറാവില്ലെന്നാണ് അശ്വിന്റെ പക്ഷം.

Read more

വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച ബാറ്റിംഗ് പിച്ചുകളിലാണ് കളി നടക്കുന്നത് എന്നും റുതുരാജ് ഫോമിലേക്ക് തിരിച്ചെത്തിയത് ചെന്നൈയ്ക്ക് ഗുണകരമാകുമെന്നും അശ്വിൻ നിരീക്ഷിക്കുന്നു. പരിക്കിൽ നിന്നും പൂർണ മുക്തി നേടാൻ സാധികാത്ത ധോണിക്ക് ഈ സീസണിൽ കളിക്കാൻ സാധിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഉടൻ തന്നെ താരം മടങ്ങിയെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.