ഞങ്ങൾ ഒന്നും ഒരിക്കലും ചിന്തിക്കാത്ത കാര്യമാണ് ധോണി രോഹിതിനെ കുറിച്ച് പറഞ്ഞത്, അയാൾ പറഞ്ഞപ്പോൾ ഞങ്ങൾക്ക് അത് ഞെട്ടൽ തന്നെ ആയിരുന്നു; ധോണിയെ കുറിച്ച് ആർ. ശ്രീധർ

ഇന്ത്യയുടെ മുൻ ഫീൽഡിങ് കോച്ച് ആർ ശ്രീധറിന്റെ പുസ്തകം ‘കോച്ചിംഗ് ബിയോണ്ട്: മൈ ഡേയ്സ് വിത്ത് ദി ഇന്ത്യൻ ക്രിക്കറ്റ് ടീം’ ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പരിശീലക കാലയളവിൽ ഉണ്ടായ രസകരവും കൗതുകം നിറഞ്ഞതുമായ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് ആർ ശ്രീധറിന്റെ കാലയളവിന് ശേഷം ടീമിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. എന്തിരുന്നാലും തന്റെ പരിശീലക കാലയളവിലെ ഓരോ സംഭവങ്ങളും അദ്ദേഹം വിശദീകരിക്കുമ്പോൾ ആരാധകർ അതെല്ലാം വളരെ ആവേശത്തോടെയാണ് ആ അറിയകഥകൾ ഒകെ സ്വീകരിക്കുന്നത്.

ഇന്ത്യൻ ആരാധകർ ഇപ്പോൾ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ അല്ലെങ്കിൽ സങ്കടങ്ങളിൽ ഒന്ന് വലിയ ടൂര്ണമെമ്ന്റിൽ ഇന്ത്യക്ക് ജയിക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ്. 2013 ഐസിസി ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം കപ്പിനും ചുണ്ടിനും ഇടയിൽ ഇന്ത്യ പല ടൂർണമെന്റുകളിൽ നിന്നും പുറത്തായി.

ഇന്ത്യയുടെ അവസാന ഐസിസി ടൂർണമെന്റിലെ ജയം പിറന്ന 2013 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ അപരാജിത കുതിപ്പിന് മുന്നോടിയായി ധോണി ഓപ്പണിങ് ബാറ്റ്‌സ്മാൻമാരെ ഇറക്കി നടത്തിയ നീക്കത്തെക്കുറിച്ച് ആർ ശ്രീധർ പറയുന്നത് ഇങ്ങനെ.

“2013 ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത്തിനെ ഓപ്പൺ ചെയ്യാൻ അയക്കാൻ ധോണി ഒരു തീരുമാനമെടുത്തിരുന്നു. പരിശീലന മത്സരങ്ങളിൽ ദിനേശ് (കാർത്തിക്) നന്നായി ബാറ്റ് ചെയ്യുകയായിരുന്നു, പക്ഷേ രോഹിതിന് കളിക്കേണ്ടി വന്നു… അതിനാൽ ധോണി അതിനൊരു വഴി കണ്ടെത്തി . രോഹിതിനെ ഓപ്പണറായി ഇറക്കണം എന്നായിരുന്നു അത് ”  ശ്രീധർ ക്രിക്കറ്റ് ഡോട്ട് കോമിനോട് പറഞ്ഞു.

Read more

ചാമ്പ്യൻസ് ട്രോഫിയിൽ മാത്രം ഒതുങ്ങിയിരുന്നില്ല ധോണിയുടെ നീക്കം. രോഹിത് ഏറ്റവും വിജയകരമായ വൈറ്റ്-ബോൾ ഓപ്പണർമാരിൽ ഒരാളായി മാറി, ഇന്നും അയാൾ ആ റോൾ ഭംഗിയായി ചെയ്യുന്നു