സിംഹാസനം ഒഴിഞ്ഞ ഗാംഗുലി ഐ.പി.എലിലേക്ക്, തിരിച്ചുവരവിൽ ഈ ടീമിനൊപ്പം

മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ഡൽഹി ക്യാപിറ്റൽസ്, ക്രിക്കറ്റ് ഡയറക്ടറായി നിയമിക്കാൻ ഒരുങ്ങുന്നതായി ഐപിഎൽ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിസിസിഐ പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് മുമ്പ് ഐപിഎൽ 2019 ൽ ഉപദേശകനായി ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു.

“അതെ, സൗരവ് ഈ വർഷം മുതൽ ഡൽഹി ക്യാപിറ്റൽസിനൊപ്പം തിരിച്ചെത്തും.ചർച്ചകൾ പൂർത്തിയായി.”

“അദ്ദേഹം ഫ്രാഞ്ചൈസിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്, ഉടമകളുമായി നല്ല കംഫർട്ട് ലെവൽ പങ്കിടുന്നു, ഐ‌പി‌എല്ലിൽ പ്രവർത്തിക്കുകയാണെങ്കിൽ, അത് എല്ലായ്പ്പോഴും ഡിസിക്കൊപ്പമായിരിക്കും,” ഡൽഹിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തം പറഞ്ഞു.