ഏകദിന ലോകകപ്പ്: മനോവീര്യമില്ലാത്ത ഒരു സംഘമെന്ന് പലരും മുദ്ര കുത്തുന്ന ടീമിൽ ഇങ്ങനെയും ചിലരുണ്ടെന്ന് മില്ലർ ഓർമിപ്പിക്കുന്നു, അയാൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇന്ന്..

അംലയും ഡിവില്ലിയേഴ്സും ഫാഫുമൊക്കെ നിറഞ്ഞു നിന്ന ടീമിൽ ഒരു ചാവേറിനെ പോലെ പൊട്ടി തെറിക്കുന്ന മില്ലറുണ്ടായിരുന്നു അവിടെ ആ ടോപ് ഓർഡർ ഒരുക്കുന്ന അടിത്തറയിൽ നിന്നുകൊണ്ട് എതിർ ടീമിൽ നാശം വിതയ്ക്കുന്ന വിനാശകാരിയായ കില്ലർ മില്ലർ
സൗത്താഫ്രിക്ക തോൽക്കുന്നതുകൊണ്ട് മാത്രം ആരും ചർച്ച ചെയ്യാത്ത 2015 വേൾഡ് കപ്പ് സെമിയിലെ 18 ബോളിലെ 49 റണ്ണുകൾ പോലെ വലിയ വേദികളിൽ പിറക്കുന്ന കാമിയോകൾ നിരന്തരം അയാൾ സൃഷ്ടിച്ച കാലം

പിന്നീടുള്ള ആ ടീമിന്റെ തകർച്ചയിലും പലരും കൊൽപാക് ഡീലിനൊപ്പം സഞ്ചരിക്കുമ്പോഴും സൗത്താഫ്രിക്കയുടെ ജേർസിയെ സ്നേഹിച്ച മില്ലർ

8 വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു സെമിയിൽ തന്റെ പൂർവികർ തകരുന്ന പോലെ ഈ യുവതലമുറയും കളി മറക്കുമ്പോൾ ഒരറ്റം കാത്തുസൂക്ഷിക്കാൻ വിധിക്കപ്പെടുന്ന മില്ലർ ,ഈ സെഞ്ചുറി ഒരു വിന്നിങ് സെഞ്ചുറി ആവുമെനൊന്നും കരുതുന്നില്ല പക്ഷെ മനോവീര്യമില്ലാത്ത ഒരു സംഘമെന്ന് പലരും മുദ്ര കുത്തുന്ന ടീമിൽ ഇങ്ങെനെയും ചിലരുണ്ടെന്ന് അയാൾ ഓര്മിപ്പിക്കുന്നതിന് ഈ വേദി സാക്ഷിയാവുന്നുണ്ട്

എഴുത്ത്: പ്രണവ് തെക്കേടത്ത്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ