ആവേശകരമായ ഫൈനൽ പോരാട്ടത്തിനാണ് ലോക ക്രിക്കറ്റ് പ്രേമികൾ സാക്ഷിയാകുന്നത്. 25 വർഷങ്ങൾക്ക് ശേഷമാണു ഇന്ത്യയും ന്യുസിലാൻഡും ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഏറ്റുമുട്ടുന്നത്. ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ന്യുസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഫൈനൽ മത്സരത്തിന് മുന്പ് ന്യുസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ടീമിന് ഭീഷണി നൽകുന്ന ഇന്ത്യൻ താരത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യൻ ബോളർ വരുൺ ചക്രവർത്തിയുടെ പന്തുകൾ അവരെ ഏറെ ബുദ്ധിമുട്ടിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.
മിച്ചൽ സാന്റ്നർ പറയുന്നത് ഇങ്ങനെ:
” വരുൺ ചക്രവർത്തി വേൾഡ് ക്ലാസ് ബോളറാണ്. അദ്ദേഹത്തിനെതിരെ ഇത്തവണ ഞങ്ങൾക്ക് റൺസ് കണ്ടെത്താൻ കഴിയും എന്ന പ്രതീക്ഷയുണ്ട്. വരുണിന്റെ പന്തുകൾക്ക് അല്പം മിസ്റ്ററിയുണ്ട്. എന്നാൽ ആദ്യമായിട്ടായിരുന്നു ഞങ്ങൾ അവന്റെ പന്തുകൾ നേരിട്ടത്. ഫൈനലിലിന് മുൻപ് ഞങ്ങൾ അദ്ദേഹത്തിനെ പഠിക്കും” മിച്ചൽ സാന്റ്നർ പറഞ്ഞു.
ഇന്ത്യൻ സ്‌ക്വാഡ്:
Read more
രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ, കെ എൽ രാഹുൽ, ഹാർദിക് പാണ്ട്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.