'സൂപ്പര്‍ കിംഗ്‌സ് റെയ്‌നക്കൊപ്പം ഉറച്ചു നില്‍ക്കും'; പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ശ്രീനിവാസന്‍

സുരേഷ് റെയ്‌നക്കെതിരായ പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ എന്‍.ശ്രീനിവാസന്‍ നേരത്തെ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നെന്നും ചെന്നൈ ടീം റെയ്‌നയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

“ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വിവാദം സൃഷ്ടിച്ചതാണ്. റെയ്‌ന കടന്നു പോകുന്ന പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് ആവശ്യമായ സ്വകാര്യത നല്‍കുകയാണ് ചെയ്യേണ്ടത്. ചെന്നൈ ടീം എക്കാലവും റെയ്‌നയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കും. ഈ വേദനയുടെ ഘട്ടത്തില്‍ അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കും. കളിക്കാരെല്ലാം കുടുംബം പോലെ കഴിയുന്നവരാണ്.” ശ്രീനിവാസന്‍ പറഞ്ഞു.

Raina left CSK camp due to dissatisfaction over hotel accommodation, behaved like a prima donna: N Srinivasan | CricXtasy

ഐ.പി.എല്ലിനായി ടീമിനൊപ്പം യു.എ.ഇയിലെത്തിയ റെയ്‌ന വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയതിനെതിരെ ശ്രീനിവാസന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ടീം വിട്ട തീരുമാനത്തില്‍ റെയ്‌ന ഖേദിക്കേണ്ടി വരുമെന്നും ലഭ്യമായ സൗകര്യങ്ങളില്‍ തൃപ്തനല്ലെങ്കില്‍ കടിച്ചുതൂങ്ങി നില്‍ക്കരുതെന്നും ശ്രീനിവാസന്‍ “ഔട്ട്‌ലുക്കി”ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

N Srinivasan Slams

ശ്രീനിവാസന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഐ.പി.എല്ലിന്റെ തുടക്കം മുതല്‍ ചെന്നൈ ടീമിനായി കളിച്ച റെയ്‌നയെ ടീം ഉടമ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നായിരുന്നു ആരാധകരുടെ പക്ഷം. ഇതിനു പിന്നാലെയാണ് ശ്രീനിവാസന്റെ മലക്കംമറിച്ചില്‍.