ചെന്നൈ സൂപ്പർ കിങ്‌സിനായുള്ള ആദ്യ മത്സരത്തിൽ ഫ്ലോപ്പായി സഞ്ജു സാംസൺ. ഇതോടെ സഞ്ജുവിന് നിരാശയോടെയാണ് തുടക്കം ലഭിച്ചത്. രാജസ്ഥാൻ റോയൽസ് താരം നന്ദ്രേ ബർഗറിന്റെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. 7 പന്തിൽ ഒരു ഫോർ നേടി 6 റൺസോടെയാണ് സഞ്ജു മടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് മോശം തുടക്കമാണ് ലഭിക്കുന്നത്.
ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, മാത്യു ഷോർട്ട്, ശിവം ദുബെ, കാർത്തിക് ശർമ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്.
Read more
രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), ഷിംറോൺ ഹെറ്റ്‌മെയർ, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രേ ബർഗർ, സന്ദീപ് ശർമ, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശർമ.







