ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം; നാല്‍പത്തിയെട്ടാം വയസില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്

ഈ വര്‍ഷം നടക്കാനിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ആദ്യമായൊരു ഇന്ത്യന്‍ താരവും. 48- കാരനായ വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയ്ക്കാണ് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ലീഗില്‍ ട്രിന്‍ബാബോ നൈറ്റ് റൈഡേഴ്‌സാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് തവണ കിരീടം നേടിയ ടീമാണ് ട്രിന്‍ബാബോ നൈറ്റ് റൈഡേഴ്‌സ്.

ഇത്തവണത്തെ ഐപിഎല്ലിന് മുന്നോടിയായി നടന്ന ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താംബെയെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ടി10 ലീഗില്‍ കളിച്ചിരുന്നതിനാല്‍ താരത്തെ ബിസിസിഐ വിലക്കിയിരുന്നു. നേരത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനമാണ് താംബെ കാഴ്ച വെച്ചത്.

Pravin Tambe disqualified from IPL 2020 - Sportstar

കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയായ ഷാരൂഖ് ഖാന്‍ തന്നെയാണ് ട്രിന്‍ബാബോയുടെയും ഉടമസ്ഥന്‍. ഗവണ്മെന്റിന്റെ അനുവാദം ലഭിച്ചാല്‍ ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020 എഡിഷന്‍ നടക്കുക.

Caribbean Premier League 2018 - Fixtures announced

ഇത്തവണത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍ പിന്മാറിയിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ മൂലമാണ് പ്ലേയര്‍ ഡ്രാഫ്റ്റിന് ഒരു ദിവസം മുമ്പ് ഗെയ്ല്‍ പിന്മാറിയത്.