സി.പി.എല്‍ 2020; ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് കിരീടം

കരീബിയന്‍ പ്രിമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ സെന്റ് ലൂസിയ സൗക്‌സിനെ എട്ട് വിക്കറ്റിന് കീഴടക്കിയാണ് ട്രിന്‍ബാഗോ നൈറ്റ്റൈഡേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടത്. 155 ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ട്രിന്‍ബാഗോ 18.1 ഓവറില്‍ ലക്ഷ്യം കണ്ടു.

ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് നൈറ്റ് റൈഡേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടത്. ഒരുഘട്ടത്തില്‍ ഒന്‍പതിന് രണ്ട് എന്ന നിലയില്‍ പരുങ്ങിയ ട്രിന്‍ബാഗോയെ സിമ്മിണ്‍സും ബ്രാവോയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. സിമ്മിണ്‍സ് 49 പന്തില്‍ 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 84 റണ്‍സ് നേടി. 6 സിക്‌സും 2 ഫോറും ഉള്‍പ്പെടെ 47 പന്തില്‍ 58 റണ്‍സ് നേടി ബ്രാവോയും സിമ്മണ്‍സിനൊപ്പം നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

St Lucia Zouks wicketkeeper Andre Fletcher watches on as Trinbago Knight Riders batter Lendl Simmons hits a powerful shot. The Zouks shirt is sea blue with a yellow collar and the trousers are navy blue. Fletcher is wearing a dark blue helmet and white wicketkeeper’s gloves. The Knight Riders shirt is dark red with black sleeves and side panels and gold trim. The trousers are black with thick red piping. Simmons is bare-headed and wearing white batting gloves and gold batting pads.

ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ 19.1 ഓവറില്‍ 154 റണ്‍സിന് എല്ലാവരും പുറത്തായി. 39 റണ്‍സെടുത്ത ഫ്‌ളെച്ചറാണ് സെന്റ് ലൂസിയയുടെ ടോപ് സ്‌കോറര്‍. ദയാല്‍ (29), നജീബുള്ള സദ്രാന്‍ (24), ചേസ് (22), എന്നിവരാണ് ണ്ടക്കം കടന്ന സെന്റ് ലൂസിയ ബാറ്റ്സ്മാന്‍.

പൊള്ളാഡാണ് സെന്റ് ലൂസിയ ഇന്നിംഗ്‌സില്‍ ഏറെ നാശം വിതച്ചത്. പൊള്ളാഡ് നാല് വിക്കറ്റ് നേടിയപ്പോള്‍ ഫവാദ് അഹമ്മദും അലി ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഐ.പി.എല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ നാലാം സി.പി.എല്‍ കിരീടനേട്ടമാണിത്.