"ചീഫ് സെലക്ടർ കി ചീപ് സെലക്ഷൻ" പാകിസ്ഥാൻ ടീമിനെ ട്രോളി കൊന്ന് ആമീർ, ആദ്യ റൗണ്ട് കഴിഞ്ഞ് ലോകകപ്പ് വീട്ടിൽ ഇരുന്ന് കാണാം

ഐസിസി ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ വ്യാഴാഴ്ച (സെപ്റ്റംബർ 15) പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചീഫ് സെലക്ടർ മുഹമ്മദ് വാസിമിനെതിരെ പരിഹാസവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ.

ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള പിസിബി ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം പ്രതികരണം. പാകിസ്ഥാൻ ടീം പ്രഖ്യാപിച്ച ശേഷം ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു. പിന്നാലെയാണ് ആമീറിന്റെ പ്രതികരണം.

ട്വിറ്ററിൽ അമീർ എഴുതി:

“ചീഫ് സെലക്ടർ കി ചീപ് സെലക്ഷൻ.”
ഷാൻ മസൂദിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, പരിക്കിൽ നിന്ന് മോചിതരായ ഷഹീൻ അഫ്രീദിയും മുഹമ്മദ് വസീം ജൂനിയറും തിരിച്ചെത്തും. കാൽമുട്ടിന് പരിക്കേറ്റ അഫ്രീദി ലണ്ടനിൽ പുനരധിവാസത്തിലാണ്, ഒക്ടോബർ 15 ന് ബ്രിസ്ബേനിൽ പാകിസ്ഥാൻ ടീമിനൊപ്പം പേസർ ചേരും.

അതേസമയം, ഫഖർ സമാൻ, ഷാനവാസ് ദഹാനി, മുഹമ്മദ് ഹാരിസ് എന്നിവരെ മൂന്ന് ട്രാവലിംഗ് റിസർവുകളായി നാമകരണം ചെയ്തിട്ടുണ്ട്. മുതിർന്ന താരങ്ങൾ ഉൾപ്പടെ ഉള്ളവർ വിമർശനവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. ആദ്യ റൗണ്ടിൽ തന്നെ പാകിസ്ഥാൻ പുറത്താകുമെന്നും അക്തർ ഉൾപ്പടെ ഉള്ളവർ പറഞ്ഞു.