അവരെ സംബന്ധിച്ചുള്ള ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരി വരും; രോഹിത്- കോഹ്ലി ബന്ധത്തെ കുറിച്ച് ചീഫ് സെലക്ടര്‍

ഇന്ത്യ സെമിയില്‍ പുറത്തായ 2019 ലെ ഐസിസി ലോക കപ്പ് മുതലാണ് വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും വെള്ളി വെളിച്ചത്തിലേക്ക് വരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഏറ്റവും വലിയ ഊഹാപോഹങ്ങളിലേക്കാണ് ഇരുവരും എത്തി നില്‍ക്കുന്നത്. വിരാട് കോഹ്ലിയെ നിയന്ത്രിത ഓവര്‍ മത്സരങ്ങളുടെ നായക സ്ഥാനത്ത് നിന്നു കൂടി നീക്കിയതോടെ ടീമിനുള്ളില്‍ പടലപിണക്കവും വിരാടും കോഹ്ലിയും തമ്മില്‍ എന്തോ നീരസം ഉണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതെല്ലാം തള്ളി രംഗത്ത് വന്നിരിക്കുകയാണ് സെലക്ടര്‍മാര്‍.

എല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും രണ്ടുപേരും തമ്മില്‍ ഒരു കുഴപ്പവും ഇതുവരെയില്ലെന്നും വ്യക്തമാക്കിയിരിക്കുന്നത് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മയാണ്. ഇരുവരും തമ്മില്‍ ഒന്നുമില്ലെന്നും ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകുന്ന നടപടി മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞു.

Virat Kohli on alleged rift with Rohit Sharma: Tired of clarifying that there is no problem between us - Sports News

തങ്ങളെല്ലാം ആദ്യം ക്രിക്കറ്റര്‍മാരായിരുന്നു. പിന്നീടാണ് സെലക്ടര്‍മാരായത്. ചിലപ്പോള്‍ ചില റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ ചിരി വരും. ഇരുവര്‍ക്കുമിടയില്‍ ഭാവി ലക്ഷ്യമിട്ടുള്ള നല്ല പദ്ധതികളുണ്ടെന്നും ഇരുവരും ഒരുമിച്ച് ജോലി ചെയ്യുന്നത് കാണുന്നത് ആസ്വാദ്യകരമാണെന്നും പറഞ്ഞു. ടീം ഒരു കുടുംബമായും ഒരു യൂണിറ്റായുമാണ് പ്രവര്‍ത്തിക്കുന്നത്. ആള്‍ക്കാര്‍ ഇങ്ങിനെ ഇല്ലാത്തത് പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നതായും പറഞ്ഞു.

Hurrah! Kohli, Rohit end cold war - Rediff Cricket

മൂന്ന് മത്സരം വരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള ഏകദിന പരമ്പര ജനുവരി 19 നാണ് തുടങ്ങുന്നത്. രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റിരിക്കുന്ന സാഹചര്യത്തില്‍ കെ.എല്‍. രാഹുലിനെ നായകനാക്കിയിട്ടുണ്ട്. ജസ്പ്രീത് ബുംറയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സെഞ്ചുറിയനില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരം വിരാട് കോഹ്ലിയ്ക്ക് കീഴില്‍ ഇന്ത്യ ജയിച്ചു. ജനുവരി 3 ന് ജോഹന്നാസ് ബര്‍ഗിലാണ് അടുത്ത മത്സരം. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞിട്ടില്ല.