ചേട്ടൻ തൂക്കി; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി താരമായി സഞ്ജു സാംസൺ

ലോകത്തിലെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന മലയാളി താരമാണ് സഞ്ജു സാംസൺ. ഇപ്പോൾ കഴിഞ്ഞ ടി 20 ലോകകപ്പിലും ഇപ്പോൾ നടക്കുന്ന ഐപിഎലിലും മികച്ച പ്രകടനമാണ് സഞ്ജു സാംസൺ നടത്തിയത്. ഇതോടെ സഞ്ജുവിന്റെ പ്രശസ്തിയും വലിയ രീതിയിൽ വർധിച്ചിരിക്കുകയാണ്.

ഡൽഹി ക്യാപിറ്റൽസിനെതിരായ സെഞ്ച്വറിക്ക് ശേഷം താരമാണിപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളി. 19 മില്യൺ ഫോളോവേഴ്സാണ് സഞ്ജുവിനുള്ളത്. ടി 20 ലോകകപ്പ് ടൂർണമെന്റ് തുടങ്ങുമ്പോൾ സഞ്ജുവിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 10 മില്യണിന്റെ അടുത്തായിരുന്നു.

ഇതിനു മുൻപ് ചലച്ചിത്ര നടി കീർത്തി സുരേഷായിരുന്നു ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുണ്ടായിരുന്ന വ്യക്തി. 18 മില്യൺ ഫോളോവേഴ്സ് ആണ് കീർത്തി സുരേഷിനുള്ളത്. ആ റെക്കോർഡാണ് സഞ്ജു ഇപ്പോൾ മറികടന്നത്.