പാകിസ്ഥാനിൽ വെച്ചു നടന്ന ചർച്ച പരാജയപ്പെട്ടതിനെ പിന്നാലെ ഭാവിയിൽ ഇറാൻ ചർച്ചയ്ക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
‘അവർ വന്നാലും ഇല്ലെങ്കിലും അതെനിക്ക് പ്രശ്നമല്ല, ഇനി അവർ വന്നില്ലെങ്കിലും, എനിക്ക് കുഴപ്പമില്ല’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നിലവിൽ മേഖലയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും അവസാന നിമിഷം ഇറാന് യുഎസിന്റെ നിബന്ധനകൾ അംഗീകരിക്കേണ്ടി വരുമെന്ന് മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വച്ച് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം ഏപ്രിൽ 22വരെ നീണ്ടുനിൽക്കുന്ന വെടിനിർത്തർ കരാർ കൃത്യമായി തന്നെ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നടന്ന ചർച്ചയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനോട് ആണവായുധത്തിന്റെ ആവശ്യകതയെ കുറിച്ച് ഇറാൻ സൂചിപ്പിച്ചെന്നും ട്രംപ് പറഞ്ഞു. അവർ ഇപ്പോഴും ആണവായുധത്തിന്റെ ആവശ്യം ഉന്നയിക്കുന്നുണ്ട്.
Read more
അവർ ഒരിക്കലും ആണവശക്തിയാകില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് വൻ തോതിൽ സൈനികപരമായ നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ അവർ ആശങ്കയിലാണെന്നും യുഎസ് അവരുടെ എല്ലാ പാലങ്ങളും തകർക്കാതെ അവരോട് മര്യാദയോടെയാണ് പെരുമാറിയതെന്നും ട്രംപ് അവകാശപ്പെട്ടു.







