എന്ത് പ്രഹസനമാണ് ബിന്നി..; ടീമിനെ നശിപ്പിച്ചവരെ തന്നെ ബി.സി.സി.ഐ വീണ്ടും അധികാരമേല്‍പ്പിക്കുന്നു!

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനേറ്റ പരാജയത്തിനു പിന്നാലെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടാണ് ബിസിസിഐ തങ്ങളുടെ രോഷം തീര്‍ത്തത്. അതിനു ശേഷം പുതിയ സെലക്ഷന്‍ കമ്മിറ്റിക്കായി അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ഇനിയും അനുയോജ്യരായവരെ തിരഞ്ഞെടുക്കാനായിട്ടില്ല.

മുന്‍ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ പുതിയ സെലക്ഷന്‍ കമ്മിറ്റിയിലേക്കും അപേക്ഷ നല്‍കിയിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം. ഇപ്പോഴിതാ ഇദ്ദേഹത്തെ തന്നെ ബിസിസിഐ വീണ്ടും മുഖ്യ സെലക്ടറാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ചേതന്‍ ശര്‍മ്മ, ഹര്‍വിന്ദര്‍ സിംഗ്, അമയ് ഖുറസിയ, അജയ് രാത്ര, എസ്എസ് ദാസ്, എസ് ശരത്, കോണര്‍ വില്യംസ് എന്നിവരും തിങ്കളാഴ്ച സിഎസിയുടെ അഭിമുഖത്തിന് ഹാജരായത്. ഇതില്‍ ചേതന്‍ ശര്‍മ്മയ്ക്ക് പകരം സെലക്ടര്‍ തലവനാകാന്‍ ഏറെ സാദ്ധ്യത കല്‍പ്പിക്കപ്പെട്ട വെങ്കിടേഷ് അയ്യര്‍ ഇല്ലാത്തത് ആശ്ചര്യകരമായി. ഇതാണ് ചേതന്‍ ശര്‍മ്മ വീണ്ടും തലപ്പത്തേക്ക് വരുന്നു എന്നതിന് ആക്കം കൂട്ടിയിരിക്കുന്നത്.

സെലക്ഷന്‍ പാനലിന്റെ ടേബിളിന്റെ തലപ്പത്ത് ശര്‍മ്മയ്ക്ക് പകരം വെങ്കിടേഷ് പ്രസാദിനെ മുന്‍നിര താരമായി പരിഗണിച്ചിട്ടും, ഷോര്‍ട്ട്ലിസ്റ്റില്‍ വെങ്കിടേഷ് പ്രസാദിന്റെ പേരില്ലാത്തത് എന്താണെന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.