'ചെക്കന്റെ ഷോട്ടുകളും ബാറ്റിംഗ് രീതികളും അതിശയിപ്പിക്കുന്നതാണ്'; വൈഭവിനെ വാനോളം പുകഴ്ത്തി ഹർദിക് പാണ്ഡ്യ

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസ്. 27 റൺസിന്റെ മിന്നും ജയമാണ് രാജസ്ഥാൻ നേടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞു. മത്സരശേഷം ആ വൈഭവിനെ അഭിനന്ദിച്ചുകൊണ്ട് മുംബൈ നായകൻ ഹർദിക് പാണ്ഡ്യ രംഗത്തെത്തിയിരുന്നു.

‘മത്സരത്തിന് മുമ്പുള്ള തയ്യാറെടുപ്പിൽ ഞങ്ങൾ വൈഭാവിനെ കുറിച്ച് വളരെയധികം ചർച്ച ചെയ്തിരുന്നു, അവന്റെ ബാറ്റിംഗ് രീതിയും, ധൈര്യവും, ഷോട്ടുകളും എല്ലാം വേറെ അതിശയിപ്പിക്കുന്നതാണ്’, മത്സരശേഷം ഹർദിക് പാണ്ഡ്യ പറഞ്ഞു