റെയ്‌നയ്ക്ക് വീണ്ടും ടീമിന് ഒപ്പം ചേരാനാകുമോ?; നിലപാട് വ്യക്തമാക്കി എന്‍. ശ്രീനിവാസന്‍

ഐ.പി.എല്‍ 13ാം സീസണില്‍ നിന്നും പിന്മാറിയ സുരേഷ് റെയ്‌നയെ വീണ്ടും ടീമിലെടുക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ എന്‍. ശ്രീനിവാസന്‍. റെയ്‌നയെ മകനെ പോലെയാണ് കാണുന്നതെങ്കിലും വീണ്ടും ടീമിലെടുക്കണോ എന്നത് തന്റെ തീരുമാനമല്ലെന്നും ഇക്കാര്യം ടീം മാനേജ്‌മെന്റ് തീരുമാനിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

“ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനല്ല. ഞങ്ങള്‍ ആ ടീമിന്റെ ഉടമസ്ഥരാണ്. ആ കമ്പനിയുടെ ഉടമസ്ഥരാണ്. അല്ലാതെ കളിക്കാരുടെ ഉടമസ്ഥരല്ല. ടീം ഞങ്ങളുടേതാണ്. പക്ഷേ, കളിക്കാര്‍ ഞങ്ങളുടേതല്ല. ഒരു കളിക്കാരനും എന്റെ സ്വന്തമല്ല.” റെയ്‌നയെ ഈ സീസണില്‍ ടീമിലേക്ക് തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ശ്രീനിവാസന്‍ പറഞ്ഞു.

IPL 2020 : CSK owner Srinivasan unhappy with Suresh Raina

“ഞാന്‍ ഈ ടീമിന്റെ ക്യാപ്റ്റനല്ല. ആരെയാണ് ലേലത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്നോ ആരെയാണ് കളിപ്പിക്കേണ്ടതെന്നോ ഒന്നും ഒരിക്കലും ഞാന്‍ പറയാറില്ല. എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് വിഷയങ്ങളില്‍ ഞങ്ങളെന്തിന് ഇടപെടണം?”

Suresh Raina reveals MS Dhoni

“അദ്ദേഹത്തെ ഒരു മകനെ പോലെയാണ് ഞാന്‍ കണ്ടത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരു വിജയമായി മാറിയത് ഉടമകള്‍ ടീമിന്റെ ക്രിക്കറ്റ് വിഷയങ്ങളില്‍ കൈ കടത്താത്തതു കൊണ്ടാണ്. 1960-കള്‍ മുതല്‍ ക്രിക്കറ്റ് രംഗത്തുള്ളവരാണ് ഇന്ത്യാ സിമന്റ്‌സ്. ഇനിയങ്ങോട്ടും എന്റെ ശൈലി ഇതു തന്നെയാകും.” ശ്രീനിവാസന്‍ വ്യക്തമാക്കി.