'ഹെലികോപ്റ്റര്‍ 7'; ധോണിക്ക് ബ്രാവോയുടെ പിറന്നാള്‍ സമ്മാനം

മഹേന്ദ്രസിംഗ് ധോണിയുടെ ജന്മദിനത്തില്‍ വെസ്റ്റിന്‍ഡീസ് താരം ഡ്വെയിന്‍ ബ്രാവോയുടെ വ്യത്യസ്തമായ പിറന്നാള്‍ ആശംസ. “ഹെലികോപ്റ്റര്‍ 7” എന്ന പേരില്‍ ഒരു ഗാനരൂപത്തിലൂടെയാണ് ചെന്നെ സുപ്പര്‍കിംഗ്‌സില്‍ തന്റെ സഹതാരമായിരുന്ന ധോണിയ്ക്ക് ബ്രാവോ ആശംസ നേര്‍ന്നത്.

ധോണിയുടെ കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഗാനത്തിന്റെ ഉള്ളടക്കം. ധോണിയുടെ പഴയകാല വീഡിയോകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Dhoni-Bravo

കഴിഞ്ഞയാഴ്ച യുട്യൂബിലൂടെ ഗാനത്തിന്റെ ടീസര്‍ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ധോണിയുടെ 39-ാം ജന്മദിനമായ ഇന്ന് ഗാനം റിലീസ് ചെയ്തത്.

When a player comes to CSK, his career is born again,

ബ്രാവോ തന്നെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും. ധോണിയുമായുള്ള അടുത്ത സൗഹൃദത്തെ കുറിച്ച് അദ്ദേഹം വിവിധ വേദികളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ആ സുഹൃത്ത് ബന്ധത്തിന്റെ തോത് തുറന്നുകാട്ടുന്നതാണ് ഈ ഗാനാശംസ.