ബ്രാവോ കുട്ടിക്രിക്കറ്റിലെ അഞ്ഞൂറാന്‍; ലോക റെക്കോഡ്

ടി20 ക്രിക്കറ്റില്‍ 500 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കി വിന്‍ഡീസ് താരം ഡ്വെയിന്‍ ബ്രാവോ. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ റഖീം കോണ്‍വാളിനെ പുറത്താക്കിയാണ് വിന്‍ഡീസ് താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. തന്റെ 459ാമത്തെ മല്‍സരത്തിലാണ് ബ്രാവോ 500ാം വിക്കറ്റ് തികച്ചത്.

ടി20യില്‍ 400-ലധികം വിക്കറ്റുള്ള ഏക താരം ബ്രാവോയാണ്. 390 വിക്കറ്റുമായി ശ്രീലങ്കന്‍ ബൗളര്‍ ലസിത് മലിംഗയാണ് പട്ടികയില്‍ രണ്ടാമത്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ (383), ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ (374), പാകിസ്ഥാന്‍ പേസര്‍ സൊഹൈല്‍ തന്‍വീര്‍ (356), ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍ (354), മുന്‍ പാക് ഇതിഹാസം ഷാഹിദ് അഫ്രീഡി (339), അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ (301) എന്നിവരാണ് 300 മേല്‍ വിക്കറ്റുകളുള്ള മറ്റ് താരങ്ങള്‍.

CPL 2020: Dwayne Bravo claims 500th T20 wicket - Yahoo! Cricket.
കോണ്‍വാളിന്റെ വിക്കറ്റ് വീഴ്ത്തിയതിലൂടെ സി.പി.എല്ലില്‍ 100ാം വിക്കറ്റെന്ന നേട്ടവും ബ്രാവോയ്ക്ക് സ്വന്തമായി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വിക്കറ്റുകളില്‍ സെഞ്ച്വറി തികച്ച ആദ്യ താരം കൂടിയാണ് ബ്രാവോ. ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് ഈ വീന്‍ഡീസ് താരം പുറത്തെടുത്തിരിക്കുന്നത്. 2013 സീസണില്‍ 32 വിക്കറ്റാണ് ബ്രാവോ സ്വന്തമാക്കിയത്.

MS Dhoni keeps reminding us that we are not the quickest but can be the smartest,

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് ബ്രാവോ. ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ താരത്തിന്റെ മികച്ച ഫോം ഇത്തവണയും ടീമിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. യു.എ.ഇയില്‍ സെപ്റ്റംബര്‍ 19നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10നാണ് ഫൈനല്‍.