പൂജാര ക്രീസില്‍ താറാവിനെ പോലെ, ഈ 'പ്രതിമ'യെ പുറത്താക്കാന്‍ എളുപ്പം; വിമര്‍ശിച്ച് ഓസീസ് മുന്‍ താരം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ട ഇന്ത്യന്‍ സീനിയര്‍ താരം ചേതേശ്വര്‍ പൂജാരയെ വിമര്‍ശിച്ച് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. ഇംഗ്ലണ്ടിലെ വിക്കറ്റില്‍ പുജാരയുടെ കാല്‍ മൂവ് ചെയ്യുന്നില്ലെന്നും പ്രതിമ കണക്കെയാണ് അദ്ദേഹം ഷോട്ടിനു ശ്രമിക്കുന്നതെന്നും ഹോഗ് പറഞ്ഞു.

‘ബോള്‍ മൂവ് ചെയ്യുന്ന ഇവിടുത്തെ പിച്ചുകളില്‍ ഫുട്ട് മൂവ്മെന്റ് വളരെ പ്രധാനമാണ്. ഫ്രണ്ട് ഫൂട്ടിലേക്കു കയറി ഷോട്ട് കളിക്കാന്‍ ശ്രമിക്കണം. ഒരു താറാവിനെ പോലെ പുജാര ക്രീസില്‍ ഇളകാതെ നില്‍ക്കുകയാണ്. ഇതു കാരണം ബോളര്‍മാര്‍ക്കു അദ്ദേഹത്തെ പുറത്താക്കുക കൂടുതല്‍ എളുപ്പവുമായിരിക്കും. ഒരുപാട് തവണ ബാറ്റില്‍ എഡ്ജ് ചെയ്ത് പുജാര പുറത്താവാന്‍ സാദ്ധ്യത കൂടുതലാണ്.’

Brad Hogg calls for replacement of World Test Championship with Ashes, India-Pakistan Test series | Cricket News – India TV

‘രണ്ടാം ടെസ്റ്റിലും രോഹിത് ശര്‍മ-  രാഹുല്‍ ജോടി തന്നെ ഓപ്പണര്‍മാരായി തുടരുന്നതാവും ഉചിതം. മൂന്നാം നമ്പറില്‍ പുജാരയെ ഒഴിവാക്കി സൂര്യകുമാറിനെ ഇന്ത്യക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്. സൂര്യകൂമാറിന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ ബാറ്റിംഗില്‍ കൂടുതല്‍ വൈവിദ്ധ്യം നല്‍കും. കാരണം വളരെ അഗ്രസീവായി, ഒഴുക്കോടെ ബാറ്റ് ചെയ്യുന്ന ബാറ്റ്സ്മാനാണ്’ ഹോഗ് പറഞ്ഞു.