ക്യാപ്റ്റന്‍സിയില്‍ ഗാംഗുലിയോ ധോണിയോ കേമന്‍?; തുറന്നു പറഞ്ഞ് സംഗക്കാരയും സ്മിത്തും

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരാണ് സൗരവ് ഗാംഗുലിയും എംഎസ് ധോണിയും. ഗാംഗുലിയ്ക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തേയ്ക്ക് എത്തിയത് ധോണിയായിരുന്നു. അതിനാല്‍ തന്നെ ഇരുവരുടെയും ക്യാപ്റ്റന്‍സികള്‍ ഏറെ താരതമ്യത്തിന് വിഷയമായിട്ടുണ്ട്. ആരാണ് ഇവരില്‍ മികച്ച ക്യാപ്റ്റനെന്നതാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതിന് തങ്ങളുടേതായ വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തും ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയും.

ഇന്ത്യയുടെ മികച്ച നായകനായി ഗാംഗുലിയെയാണ് സംഗക്കാരെയും സ്മിത്തും തിരഞ്ഞെടുത്തത്. അതേയമയം, പരിമിത ഓവറുകളില്‍ ഗാംഗുലിയേക്കാള്‍ മികച്ച നായകന്‍ ധോണിയാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ധോണിയെ മികച്ചവനാക്കുന്നത് അദ്ദേഹത്തിന്റെ മധ്യനിരയിലെ ബാറ്റിംഗ് പ്രകടനമാണ്. അതാണ് ഗാംഗുലിയില്‍ നിന്ന് ധോണിയെ വ്യത്യസ്തനാക്കുന്നതെന്ന് സ്മിത്ത് അഭിപ്രായപ്പെട്ടു.

Dhoni beats Ganguly (by a whisker) in battle of the captains ...

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം അടക്കിഭരിച്ചിരുന്ന കാലത്തായിരുന്നു ഗാംഗുലിയുടെ പ്രകടനങ്ങളും നേട്ടങ്ങളുമെന്നത് സ്മിത്ത് പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് അടിത്തറ പാകിയത് ഗാംഗുലിയാണ്. ഓപ്പണിംഗ് ബാറ്റ്സ്മാനും നായകനുമാവുക എന്നത് എത്രത്തോളം വെല്ലുവിളിയാണെന്ന് എനിക്കറിയാം.ടെസ്റ്റില്‍ ഇന്ത്യയ്ക്കകത്തും പുറത്തും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഗാംഗുലിക്ക് സാധിച്ചു. എന്നാല്‍ ഏകദിനത്തില്‍ ഞാന്‍ ധോണിക്കൊപ്പമാണെന്നും ധോണിയുടെ തീരുമാനങ്ങള്‍ പലപ്പോഴും മത്സരത്തെ മാറ്റിമറിക്കാറുണ്ടെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.

Sourav Ganguly on MS Dhoni

ദാദ വലിയൊരു പാരമ്പര്യമാണ് പടുത്തുയര്‍ത്തിയതെന്നും അത് ധോണിക്ക് വലിയ ഉപകാരമായി മാറിയെന്നും സംഗക്കാര പറഞ്ഞു. ധോണിയുടെ ഫിനിഷറെന്ന നിലയിലെ മികവ് വളരെ മികച്ചതാണ്. ഫിനിഷറായി മികച്ച പ്രകടനം പുറത്തെടുക്കുക പ്രയാസമാണെന്നും ധോണിയും ഗാംഗുലിയും ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ നായകന്മാരാണെന്നും സംഗക്കാര അഭിപ്രായപ്പെട്ടു.