ഇന്ത്യക്ക് കനത്ത തിരിച്ചടി, സൂപ്പർതാരം ഏകദിന പരമ്പര കളിക്കില്ല; പകരം യുവതാരം

നാളെ കിവീസിനെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ നിന്ന് ശ്രേയസ് അയ്യർ ടീമിൽ നിന്ന് പുറത്തായി. പുറംവേദനയെ തുടർന്നാണ് താരത്തിന് പരമ്പര നഷ്ടമായായിരിക്കുന്നത്. രജത് പതിദാറിനെയാണ് ഇന്ത്യ പകരക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത്.

സമീപകാലത്തായി ഏകദിന പരമ്പരകൾ എല്ലാം മികച്ച പ്രകടനം നടത്തിയ ശ്രേയസിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടി തന്നെയാണ്. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ കരുത്തരായ കിവീസിനെതിരേ പരമ്പര നേടിയാല്‍ ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കും. അതുകൊണ്ട് തന്നെ ഇന്ത്യ പ്രതീക്ഷയോടെ പരമ്പരയെ കാണുന്നു. എന്നാല്‍ ശ്രീലങ്കയെ വീഴ്ത്തിയപോലെ ഇന്ത്യക്ക് കിവീസിനെ തോല്‍പ്പിക്കുക എളുപ്പമാവില്ല.

സ്വന്തം മണ്ണിൽ നടക്കുന്ന ഏകദിന ലോകകപ്പ് മുൻനിർത്തി ഇന്ത്യ കളിക്കുന്ന ശക്തരായ എതിരാളികൾ തന്നെയായിരിക്കും കിവീസ് എന്ന കാര്യത്തിൽ സംശയമില്ല.