ഭുവനേശ്വേർ കുമാർ ഉൾപ്പെടെ ഉള്ളവർ സൂക്ഷിക്കുക, ചെറുക്കൻ ചിലപ്പോൾ നിങ്ങളുടെ സ്ഥാനം കൊണ്ടുപോകും

6 മാസത്തെ ഇടവേള ക്രിക്കറ്റ് താരത്തെ ബാധിക്കും. പക്ഷെ ദീപക്ക് ചഹറിന് അതൊന്നും വിഷയമല്ല. അയാൾ ഹാർസ്ട്രിങ് പരിക്കിനെ അതിജീവിച്ച് കളിക്കളത്തിൽ പൂർവാധികം ശക്തിയിൽ വന്നിരിക്കുകയാണ്.

തന്റെ തിരിച്ചുവരവിൽ സിംബാബ്‌വെയ്‌ക്കെതിരെ 3/27 എന്ന കണക്കുകളോടെ ‘പ്ലയർ ഓഫ് ദി മാച്ച്’ അവാർഡ് നേടിയ രാജസ്ഥാൻ സീമർ, പരിക്കിന് മുമ്പുള്ള കാലഘട്ടത്തിലെ നിലവാരത്തിലുള്ള പ്രകടനവുമായി പൊരുത്തപ്പെടാൻ താൻ വളരെയധികം ജോലി വൈദഗ്ധ്യം നേടിയതായി കരുതുന്നു.

തന്റെ ടി20 ലോകകപ്പ് വാതിലുകൾ തുറക്കുമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, ചാഹർ പറഞ്ഞു: “എന്നെ തിരഞ്ഞെടുക്കുമോ ഇല്ലയോ എന്ന് എനിക്ക് പറയാനാവില്ല, കാരണം അത് എന്റെ കൈയിലല്ല, എന്നാൽ വൈദഗ്ദ്ധ്യം കൊണ്ട് ഞാൻ വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ” ആദ്യ രണ്ട് ഓവറിന് ശേഷം മനോഹരമായിട്ടാണ് ഞാൻ തിരിച്ചുവന്നതും പന്തെറിഞ്ഞതും. എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് ഞാൻ കാണിച്ചു. ഇനിയും അത് തുടരും.”

വലിയ തകർച്ചയിൽ ബാറ്റിംഗ് തുടങ്ങി 190 വരെ എത്തിയ സിംബാവേ ടീമിനെയും അഭിനന്ദിച്ചു. എന്തായാലും ചഹറിന്റെ തിരിച്ചുവരവ് ഭുവനേശ്വർ കുമാർ ഉൾപ്പടെ ഉള്ളവർക്ക് സ്ഥാനത്തിന് ഭീക്ഷണി ആയേക്കും.