ഇന്ത്യന്‍ യുവ പേസര്‍ ഹര്‍ഷിത് റാണയെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മുന്‍ ബോളര്‍ ഹര്‍ഭജന്‍ സിംഗ്. വരാനിരിക്കുന്ന ബ്രിസ്ബേന്‍ ടെസ്റ്റില്‍ റാണയ്ക്ക് പകരം യുവ ഫാസ്റ്റ് ബോളറായ പ്രസിദ്ധ് കൃഷ്ണയെ ടീമിലെത്തിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.
ആദ്യ ടെസ്റ്റിന് ഞാന്‍ അദ്ദേഹത്തിന് അനുകൂലമായിരുന്നില്ല, പക്ഷേ ടീം മാനേജ്മെന്റ് അദ്ദേഹത്തിനൊപ്പം മുന്നോട്ട് പോയി. നിങ്ങളുടെ ബെഞ്ചില്‍ പ്രസിദ് കൃഷ്ണ ഇരിക്കുന്നു, അദ്ദേഹത്തിന് മൂന്നാം ടെസ്റ്റില്‍ അവസരം ലഭിക്കണം. അവന്‍ നല്ല ബോളറാണ്, ഹര്‍ഷിത്തിന് പകരക്കാരനാകാന്‍ അവന് കഴിയും- ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.
പെര്‍ത്തില്‍ അരങ്ങേറ്റം കുറിച്ച റാണ ഇന്ത്യയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ അഡ്‌ലെയ്ഡില്‍ തന്റെ പ്രകടനം തുടരുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. മാര്‍നസ് ലാബുഷെയ്‌നും ട്രാവിസ് ഹെഡും താരത്തെ കണക്കിന് പ്രഹരിച്ചു. ഓസീസ് ബാറ്റര്‍മാര്‍ റാണയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി.
രണ്ടാം ടെസ്റ്റിെ ഹര്‍ഷിത്തിന്റെ ബൗളിംഗിനെക്കുറിച്ച് രോഹിത് ശര്‍മ്മയോട് ചോദിച്ചപ്പോള്‍, അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ”രണ്ട് മത്സരങ്ങള്‍ക്ക് ശേഷം കളിക്കാരെ ഒഴിവാക്കുന്നത് ശരിയല്ല. അദ്ദേഹം ഈ ഫോര്‍മാറ്റില്‍ പുതിയ ആളാണെങ്കിലും ആദ്യ ടെസ്റ്റില്‍ നന്നായി പന്തെറിഞ്ഞു. രണ്ടാം ഗെയിമില്‍ ഓസീസ് ബാറ്റര്‍മാര്‍ അദ്ദേഹത്തിന്റെ പരിചയക്കുറവ് മുതലെടുത്തു, പക്ഷേ അത് ആര്‍ക്കും സംഭവിക്കും. ഞങ്ങളുടെ കളിക്കാരെ പിന്തുണയ്ക്കണമെന്ന് എനിക്ക് തോന്നുന്നു, ”രോഹിത് ശര്‍മ്മ പറഞ്ഞു.