സൂപ്പര്‍ ഓവറിന് മുമ്പ് ആര്‍ച്ചറോട് പറഞ്ഞത്, വെളിപ്പെടുത്തലുമായി സ്റ്റോക്‌സ്

ലോകക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച മത്സരമായിരുന്നു ലോഡ്‌സില്‍ നടന്ന ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് ലോകകപ്പ് ഫൈനല്‍. അവസാന പന്തും കടന്ന് സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടും ഇരുടീമും ഒപ്പത്തിനൊപ്പം നിന്നതോടെ ബൗണ്ടറികളുടെ എണ്ണം നോക്കി വിശ്വവിജയികളെ തീരുമാനിക്കേണ്ടി വന്നു.

ക്രിക്കറ്റില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് ഇംഗ്ലണ്ടായിരുന്നു. ട്രെന്‍ഡ് ബോള്‍ട്ടെറിഞ്ഞ ഓവറില്‍ 15 റണ്‍സായിരുന്നു ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇതോടെ കിവീസിന് വിജയലക്ഷ്യം ഒരു ഓവറില്‍ 16 ആയി കുറിയ്ക്കപ്പെട്ടു.

എന്നാല്‍ ജോഫ്ര ആര്‍ച്ചറെഞ്ഞ് ഓവറില്‍ കിവീസിന് 15 റണ്‍സ് മാത്രമേ കണ്ടെത്താനായുളളു. ഇതോടെ വിജയികളെ തീരുമാനിക്കാന്‍ ബൗളറികളുടെ എണ്ണം കണക്കാക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ലോകകിരീടത്തിന് അര്‍ഹരായി.

അതെസമയം സൂപ്പര്‍ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ പന്തെറിയാനെത്തിയപ്പോള്‍ ഓടിയെത്തിയ ബെന്‍ സ്‌റ്റോക്‌സ് ആര്‍ച്ചറുടെ പുറത്ത് കൈപിടിച്ച് ചിരിച്ച് കൊണ്ട് എന്തൊക്കെയോ പറയുന്നത് ടെലിവിഷന്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന് ശേഷം വലിഞ്ഞ് മുറുകിയ മുഖം മാറ്റി പൂഞ്ചിരിയോടെ ആര്‍ച്ചര്‍ പന്തെറിഞ്ഞത് തുടങ്ങിയത്. മത്സര ശേഷം ആര്‍ച്ചറോട് താന്‍ എന്താണ് പറഞ്ഞതെന്ന് ബെന്‍ സ്‌റ്റോക്‌സ് വെളിപ്പെടുത്തി.

“ജോഫ്ര സൂപ്പര്‍ ഓവര്‍ എറിയുന്നതിന് മുമ്പ് ഞാന്‍ അവന് അരികിലെത്തി. ഇവിടെ എന്ത് സംഭവിച്ചാലും അത് നിന്റെ കരിയറിനെ ബാധിക്കില്ലെന്ന് അവനോട് പറഞ്ഞു. ഞാനും ഇത് പോലെ കഠിനമായ ഒത്തിരി സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുള്ളതിനാലായിരുന്നു അങ്ങനെ ആര്‍ച്ചറിനോട് പറയാന്‍ കഴിഞ്ഞത് ” സ്റ്റോക്ക്‌സ് ഓര്‍ക്കുന്നു.