മുറിവേറ്റ സിംഹത്തിന്റെ ഗര്‍ജ്ജനം ചരിത്രത്താളില്‍; സ്‌റ്റോക്‌സ് നമ്പര്‍ വണ്‍

നായകനായി അരങ്ങേറിയ ആദ്യമത്സരത്തില്‍ തന്നെ എതിരാളികളോട് തോല്‍വി വഴങ്ങിയ ബെന്‍ സ്റ്റോക്‌സിന്റെ മറ്റൊരു പ്രതികാരമുഖത്തിനായിരുന്നു മാഞ്ചസ്റ്ററില്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. നായകസ്ഥാനം അഴിച്ചു വെച്ച് മൈതാനത്തിറങ്ങിയ സ്റ്റോക്‌സ് സെഞ്ച്വറി നേട്ടവുമായി തകര്‍ത്താടി. ഈ ആവേശ പ്രകടനം ഇംഗ്ണ്ടിന് വിജയം സമ്മാനിച്ചതിനോടൊപ്പം ഒരുപിടി നേട്ടങ്ങളും സ്‌റ്റോക്‌സനിന് നല്‍കി.

ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് വിന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറെ പിന്തള്ളി സ്‌റ്റോക്‌സ് എത്തി. ആന്‍ഡ്രൂ ഫ്ളിന്‍റോഫിന് ശേഷം ഈ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷുകാരന്‍ കൂടിയാണ് സ്റ്റോക്‌സ്. 2006- ലായിരുന്നു ഫ്ളിന്‍റോഫ് പട്ടികയില്‍ ഒന്നാമതെത്തിയത്.

Ben Stokes sets new England record after 36-ball fifty vs West ...

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാംങ്കിങ്ങില്‍ സ്റ്റോക്‌സ് മൂന്നാമതെത്തി. താരത്തിന്റെ കരിയര്‍ ബെസ്റ്റ് നേട്ടമാണിത്. സ്മിത്തും കോഹ് ലിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ടെസ്റ്റ് ബോളര്‍മാരുടെ പട്ടികയില്‍ സ്റ്റോക്‌സ് മൂന്നാമതുണ്ട്. മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഒരു സെഞ്ച്വറി അകമ്പടിയോടെ രണ്ടിംഗ്‌സുകളില്‍ നിന്ന് 254 റണ്‍സാണ് സ്‌റ്റോക് നേടിയത്. ഒപ്പം മൂന്നു വിക്കറ്റും വീഴ്ത്തി.

Ashes 2019: Ben Stokes proud to be England Test vice-captain again ...

ടെസ്റ്റില്‍ 4000 റണ്‍സും 10 സെഞ്ച്വറിയും 150 വിക്കറ്റും നേടിയ നാലാം ഓള്‍റൗണ്ടറെന്ന നേട്ടവും ഈ മത്സരത്തില്‍ സ്റ്റോക്സിനെ തേടിയെത്തിയിരുന്നു. തന്റെ 65-ാം ടെസ്റ്റിലാണ് സ്റ്റോക്‌സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതിഹാസ താരങ്ങളായ ഗാരി സോബേഴ്സ്, ഇയാന്‍ ബോതം, ജാക്വസ് കാലിസ് എന്നിവരാണ് സ്റ്റോക്ക്സിന് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.