ഏകദിന ഫോർമാറ്റ് എന്നന്നേക്കുമായി ഉപേക്ഷിക്കണമെന്ന് ബിസിസിയോട് ആവശ്യപ്പെട്ട് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. ഏകദിന ക്രിക്കറ്റ് കാലഹരണപ്പെട്ടെന്നും അത് ഉപേക്ഷിക്കണമെന്നുമാണ് ലളിത് മോദിയുടെ നിർദ്ദേശത്തിലുള്ളത്. ‘ഏകദിന ക്രിക്കറ്റ് കാലഹരണപ്പെട്ടു, അവ പൂർണ്ണമായും ഇനി ഉപേക്ഷിക്കണം. പകരം ടി20 മത്സരങ്ങൾക്കും ടെസ്റ്റ് ക്രിക്കറ്റിനുമാണ് ഇനി പ്രാധാന്യം നൽകേണ്ടത്’, സ്പോർട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ലളിത് മോദി വ്യക്തമാക്കി. ക്രിക്കറ്റിന്‍റെ ഭാവി ടി20 ലീഗുകളിലും ടെസ്റ്റ് മത്സരങ്ങളിലുമാണെന്നും ലളിത് മോദി കൂട്ടിച്ചേർത്തു.
‘കെറി പാക്കർ ഏകദിനങ്ങളെ പുനരുജ്ജീവിപ്പിച്ചത് വലിയ കാര്യം തന്നെയാണ്, എന്നാൽ ഇപ്പോൾ ആ ഫോർമാറ്റിന് പ്രസക്തിയില്ല. അതിന്റെ കാലം കഴിഞ്ഞു. അതേസമയം ടെസ്റ്റ് ക്രിക്കറ്റ് എക്കാലത്തും നിലനിൽക്കേണ്ട ഒന്നാണ്. കൂടുതൽ കാണികളെ ആകർഷിക്കാൻ ടെസ്റ്റ് മത്സരങ്ങൾ ഡേ-നൈറ്റ് ഫോർമാറ്റിലേക്ക് മാറണം.
Read more
ലോകത്തെ മറ്റൊരു ക്രിക്കറ്റ് ലീഗും ഐപിഎല്ലിന് ഭീഷണിയല്ല. ടി20 ക്രിക്കറ്റിന്‍റെ വളർച്ചയിലാണ് കളി മുന്നോട്ട് പോകേണ്ടത്. നമ്മൾ ഏകദിനങ്ങളെ ഒഴിവാക്കി ടി20കളെ മുറുകെ പിടിക്കണം’, ലളിത് മോദി വിശദമാക്കി.







