ഏഷ്യാ കപ്പിന് ഇന്ത്യയുണ്ടാകും; അയക്കുക രണ്ടാം നിര ടീമിനെ; റിപ്പോര്‍ട്ട്

ജൂണില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യ രണ്ടാം നിര ടീമിനെ അയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണില്‍ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കേണ്ടതിനാല്‍ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും വരുന്നത്.

ജൂണ്‍ 18 മുതല്‍ 22 വരെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ഈ സമയത്തു തന്നെയാണ് ഏഷ്യാ കപ്പ് മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പിന്മാറുക അല്ലെങ്കില്‍ മറ്റൊരു ടീമിനെ അയക്കുക എന്നീ രണ്ട് ഓപ്ഷനുകളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഈ സാഹചര്യം കണക്കിലെടുത്താണ് രണ്ടാം നിര ടീമിനെ ശ്രീലങ്കയ്ക്ക് അയക്കാന്‍ ബി.സി.സി.ഐ പദ്ധതിയിടുന്നത്.

India vs England 2021: Mind Over Matter - How Ashwin and Co. Fashioned an Indian Win on a Challenging Pitch

ഇക്കാര്യം ബി.സി.സി.ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി കഴിഞ്ഞു. മുന്‍നിരയെ പങ്കെടുപ്പിക്കാനായില്ലെങ്കിലും ശക്തരായ രണ്ടാം നിര ഉള്ളതും ഇക്കാര്യത്തില്‍ ബി.സി.സി.ഐയുടെ ആത്മവിശ്വാസമുയര്‍ത്തുന്നു.

Indian Cricket Team

ടി20 ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ ടൂര്‍ണമെന്റ് നടക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് കാരണം ടൂര്‍ണമെന്റ് ഈ വര്‍ഷത്തേക്കു മാറ്റുകയായിരുന്നു.