വിരാട് കോഹ്ലിയോടും രോഹിത് ശർമ്മയോടും വിരമിക്കൽ ആവശ്യപ്പെട്ടു? ഒടുവിൽ വിശദീകരണവുമായി ബിസിസിഐ

ഇന്ത്യൻ ടീമിലെ നേടും തൂണുകളാണ് വിരാട് കോഹ്‌ലിയും, രോഹിത് ശർമ്മയും. ഈ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയ്ക്ക് പരമ്പര നേടി കൊടുക്കാൻ ഇരുവർക്കും സാധിച്ചില്ല. അതിലൂടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്നതിന് ഇന്ത്യക്ക് പരാജയപ്പെടേണ്ടി വന്നു.

എന്നാൽ അതിനു ശേഷം രോഹിത് ശർമ്മ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തുകയും, പുറകെ വിരാട് കോഹ്‌ലിയും അതേ പ്രഖ്യാപനവും നടത്തിയത് ഇന്ത്യൻ ആരാധകർക്ക് ഷോക്ക് ആണ് നൽകിയത്. ബിസിസിഐ താങ്കളോട് മനഃപൂർവം വിരമിക്കാൻ ആവശ്യപ്പെട്ടു എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം ഉത്തരവുമായി എത്തിയിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല.

രാജീവ് ശുക്ല പറയുന്നത് ഇങ്ങനെ:

Read more

‘എനിക്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. ഞങ്ങളും വിരാടിനെയും രോഹിത്തിനെയും മിസ് ചെയ്യുന്നുണ്ട്. എന്നാൽ വിരാടും രോഹിത്തും വ്യക്തിപരമായി എടുത്ത തീരുമാനമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ. ഒരു താരത്തോടും ഒരു ഫോർമാറ്റിൽ നിന്നും വിരമിക്കാൻ ബിസിസിഐ ആവശ്യപ്പെടുകയില്ല. അത് ഞങ്ങളുടെ പോളിസിയാണ്. അത് കളിക്കാരുടെ തീരുമാനമാണ്” രാജീവ് ശുക്ല പറഞ്ഞു.